Monday, December 23, 2024

HomeMain Storyഒളിമ്പിക്‌സ് വനിതാ ബോക്സിങ്ങില്‍ മേരി കോം പ്രീ ക്വാര്‍ട്ടറില്‍

ഒളിമ്പിക്‌സ് വനിതാ ബോക്സിങ്ങില്‍ മേരി കോം പ്രീ ക്വാര്‍ട്ടറില്‍

spot_img
spot_img

ടോക്യോ: ആറുതവണ ലോക ചാമ്പ്യനായ ഇന്ത്യയുടെ മേരി കോം 48-51 കിലോ വിഭാ?ഗം വനിതകളുടെ ബോക്സിങ്ങില്‍ പ്രീ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു.

ഡൊമിനിക്കന്‍ റിപ്പബ്ലിക്കിന്റെ മിഗ്വേലിന ഗാര്‍സിയ ഹെര്‍ണാണ്ടസിനെ കീഴടക്കിയാണ് മേരി കോം പ്രീ ക്വാര്‍ട്ടറില്‍ പ്രവേശിച്ചത്. 4-1 എന്ന സ്കോറിനാണ് മേരി കോമിന്റെ വിജയം.

പിന്നോട്ടാഞ്ഞാണ് മേരി കോം തുടങ്ങിയത്. എന്നാല്‍ പോകപോകെ പേസ് വീണ്ടെടുക്കുകയും രണ്ടാം റണ്ടൗല്‍ 3-2ന് ലീഡ് ചെയ്യുകയും ചെയ്തു. 2012ല്‍ മേരി കോം വെങ്കലമെഡല്‍ നേടിയിരുന്നു. ഇത് സ്വര്‍ണത്തിലേക്ക് ഉയര്‍ത്തുകയാണ് ലോക മൂന്നാം നമ്പര്‍ താരത്തിന്റെ ലക്ഷ്യം.

ബോക്സിങ്ങില്‍ ഇന്ത്യയുടെ വിജയപ്രതീക്ഷയാണ് മേരി കോം. ലണ്ടന്‍ ഒളിമ്പിക്സില്‍ ഇന്ത്യയ്ക്ക് വേണ്ടി വെങ്കലം നേടിയ താരമാണ് മേരി കോം.

നിലവില്‍ ലോക റാങ്കിങ്ങില്‍ മൂന്നാമതുള്ള താരം ഈ ഒളിമ്പിക്സില്‍ സ്വര്‍ണമാണ് ലക്ഷ്യം വെയ്ക്കുന്നത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments