ചെന്നൈ: നടി യാഷിക ആനന്ദും സുഹൃത്തുക്കളും സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ട് ഒരാള്‍ മരിച്ചു. ഹൈദരാബാദ് സ്വദേശിയും നടിയുടെ സുഹൃത്തുമായ വള്ളിച്ചേട്ടി ഭവാനി (28) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി 1 മണിയോടെയായിരുന്നു അപകടം.
മഹാബലിപുരത്തിനടുത്ത് ഇസിആര്‍ റോഡില്‍, അതിവേഗത്തില്‍ വന്ന കാര്‍ കുഴിയില്‍ വീണ് നിയന്ത്രണം വിട്ട്, റോഡിന്റെ മധ്യഭാഗത്തുള്ള മീഡിയനിലിടിക്കുകയായിരുന്നു.
ഗുരുതരമായി പരുക്കേറ്റ നടിയെയും ഒപ്പമുണ്ടായിരുന്ന പുരുഷ സുഹൃത്തുക്കളെയും ചെന്നൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തമിഴ് ബിഗ് ബോസ് പരമ്പരയില്‍ പങ്കെടുത്തതോടെയാണ് യാഷിക ശ്രദ്ധിക്കപ്പെട്ടത്. ഇരുട്ട് അറയില്‍ മുരുട്ട് കുത്ത്, നോട്ട, ധ്രുവങ്ങള്‍ 16 തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങള്‍.