മോസ്കൊ: റഷ്യിയിലെ സാഖ്ലിന്‍ ദ്വീപില്‍ അഞ്ച് നില അപാര്‍ട്മെന്റ് കെട്ടിടം ഭാഗികമായി തകര്‍ന്നുണ്ടായ അപകടത്തില്‍ ഒമ്ബത് പേര് മരിച്ചതായി സാഖ്ലിന്‍ ഗവര്‍ണര്‍ വലേറി ലിമറെന്കോ അറിയിച്ചു.
കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കാണാതായ ഒരാള്‍ക്കായി തിരച്ചില്‍ തുടരുകയാണ്.
പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ചതാണ് കെട്ടിടം തകരാന്‍ കാരണമെന്ന് റഷ്യന്‍ വാര്‍ത്ത ഏജന്‍സികള്‍ അറിയിച്ചു.
20 ലിറ്റര്‍ ശേഷിയുള്ള പാചകവാതക സിലിണ്ടറാണ് പൊട്ടിത്തെറിച്ചതെന്ന് അടിയന്തര സേവന വിഭാഗത്തെ ഉദ്ധരിച്ചുകൊണ്ട് വാര്‍ത്ത ഏജന്‍സിയായ ടാസ് റിപ്പോര്‍ട്ട് ചെയ്തു.