ബാബു പി സൈമണ്‍
ഡാളസ്: ഹ്യൂസ്റ്റനില്‍ മത്യാസ് അല്‍മേഡ സോക്കര്‍ ട്രെയിനിങ് ക്യാമ്പില്‍ ജൂലൈയ് 25ന് ഉണ്ടായ വെടിവെയ്പ്പില്‍ ഗര്‍ഭിണിയായ യുവതി ഉള്‍പ്പെടെ മൂന്നു പേര് കൊല്ലപ്പെട്ടു എന്ന് ഹാരിസ് കൗണ്ടി ഷെറിഫിസ് ഓഫീസ് റിപ്പോര്‍ട്ട് ചെയ്തു.
നൂറുകണക്കിന് ആളുകള്‍ പങ്കെടുത്തു കൊണ്ടിരുന്ന പന്തുകളി മത്സരം നടക്കുമ്പോഴായിരുന്നു സംഭവമുണ്ടായത്. പന്തുകളി കണ്ടുകൊണ്ടിരിക്കുമ്പോള്‍ ആയിരുന്നു 28 വയസ്സുള്ള ഗര്‍ഭിണിയായി യുവതിയേയും 35 വയസ്സുള്ള യുവാവിനെയും പ്രതി വെടിവെച്ചത്. നിരവധിതവണ വെടിയേറ്റ യുവാവ് സംഭവസ്ഥലത്തുവെച്ചുതന്നെ കൊല്ലപ്പെട്ടു.
ആശുപത്രിയില്‍ വച്ചായിരുന്നു യുവതിയുടെ അന്ത്യം . സംഭവസ്ഥലത്തുനിന്നും 10 മൈല്‍ ദൂരം ഒരു വീട്ടില്‍നിന്നും പ്രതിയെന്നു കരുതുന്ന യുവാവിന്റെ മൃതശരീരം നിരവധി വെടിയുണ്ടകള്‍ തറച്ച നിലയില്‍ കണ്ടെത്തിയതായി പോലീസ് അറിയിച്ചു.
കൊല്ലപ്പെട്ട യുവതിയും യുവാവും തമ്മില്‍ കുറച്ചു കാലം സുഹൃത്തുക്കളായി ജീവിച്ചിരുന്നുവെന്ന് യുവതിയുടെ കുടുംബസുഹൃത്ത് പോലീസിനോട് അറിയിച്ചു. ആദ്യമായാണ് ഇങ്ങനെയൊരു സംഭവം ഹാരിസ് കൗണ്ടയില്‍ നടക്കുന്നത് എന്ന് ഷെരീഫ് ഗോണ് സാലസ് മാധ്യമപ്രവര്‍ത്തകരോട് വെളിപ്പെടുത്തി.
കൊലപാതകത്തിന്റെ ഗൗരവം കണക്കിലെടുത്ത് പ്രതിയുടെയും കൊല്ലപ്പെട്ടവരുടെയും കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല.