Friday, November 22, 2024

HomeAmericaഡാലസില്‍ വി. അല്‍ഫോന്‍സാമ്മയുടെ തിരുനാളിന് ഉജ്വല പരിസമാപ്തി

ഡാലസില്‍ വി. അല്‍ഫോന്‍സാമ്മയുടെ തിരുനാളിന് ഉജ്വല പരിസമാപ്തി

spot_img
spot_img

മാര്‍ട്ടിന്‍ വിലങ്ങോലില്‍

ഡാലസ്: കൊപ്പേല്‍ സെന്റ് അല്‍ഫോന്‍സാ ദേവാലയത്തില്‍ പത്തു ദിവസം നീണ്ടുനിന്ന വി. അല്‍ഫോന്‍സാ പുണ്യവതിയുടെ തിരുനാള്‍ ആഘോഷങ്ങള്‍ക്കു ഉജ്വല സമാപ്തി. ജൂലൈ 25 ഞായാറാഴ്ച പ്രധാന ദിവസം ഫാ. ജോസഫ് പാലക്കലിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ നടന്ന ആഘോഷമായ തിരുനാള്‍ കുര്‍ബാനയിലും പ്രദക്ഷിണത്തിലും നൂറുകണക്കിന് ഭക്തര്‍ പങ്കെടുത്തു.

വി. അല്‌ഫോന്‌സാമ്മയുടെയും മറ്റു വിശുദ്ധരുടെയും തിരുസ്വരൂപം വഹിച്ചുള്ള ആഘോഷമായ പ്രദക്ഷിണവും നടന്നു.

ഉച്ചകഴിഞ്ഞു രണ്ടു മണിക്ക് ഇടവക വികാരി ഫാ. ക്രിസ്റ്റി പറമ്പുകാട്ടിലും, പാരീഷ് കമ്മറ്റി അംഗങ്ങളും ചേര്‍ന്ന് കൊടിയിറക്കിയതോടെ ഈ വര്‍ഷത്തെ തിരുനാളാഘോഷങ്ങള്‍ക്കു സമാപനമായി.

ജൂലൈ 15 നു ഫാ. ക്രിസ്റ്റി പറമ്പുകാട്ടില്‍ തിരുനാളിനു കൊടിയേറ്റി. തുടര്‍ന്ന് ദിവസേന വി. കുര്‍ബാനയും ആരാധനയും നൊവേനയും വചന സന്ദേശവും ദേവാലയത്തില്‍ ഭക്ത്യാദരപൂര്‍വ്വം നടന്നു. വി. അല്‍ഫോണ്‍സാമ്മയുടെ തിരുശേഷിപ്പ് വണങ്ങാനും മാധ്യസ്ഥ്യം തേടി അനുഗ്രഹം പ്രാപിക്കാനും അനേകരാണ് ഈ ദിവസങ്ങളില്‍ ദേവാലയത്തില്‍ എത്തിചേര്‍ന്നത്.

ഫാ. ജേക്കബ് ക്രിസ്റ്റി പറമ്പുകാട്ടില്‍, ഫാ ജോസഫ് പാലക്കല്‍ , ഫാ. ടോണി മാപ്പറമ്പില്‍, റവ. ഫാ. അബ്രഹാം വാവോലിമേപ്പുറത്ത്, ഫാ. പയസ് തെക്കേവയലില്‍, ഫാ. റെനി എബ്രഹാം കട്ടയില്‍, ഫാ. ജോസ് കാട്ടേക്കര, ഫാ. ലൂക്ക് കളരിക്കല്‍, ഫാ. ജെയിംസ് നിരപ്പേല്‍, ഫാ. സോജന്‍ പുതിയാപറമ്പില്‍ തുടങ്ങിയ വൈദികര്‍ തിരുനാള്‍ ദിനങ്ങളില്‍ പങ്കെടുത്തു ദിവ്യബലിയും തിരുകര്‍മ്മങ്ങളും അര്‍പ്പിച്ചു.

ജൂലൈ 23 വെള്ളി, 24 ശനി ദിനങ്ങളില്‍ നടന്ന കലാപരിപാടികള്‍ ആഘോഷങ്ങളുടെ മാറ്റ് കൂട്ടി. കുടുംബ യൂണിറ്റുകളുടെയും, യുവജനങ്ങളുടെയും നേതൃത്വത്തില്‍ സെന്റ് അല്‍ഫോന്‍സാ ഓഡിറ്റോറിയത്തില്‍ നടന്ന മറ്റനേക കലാപരിപാടികളും, ‘മത്തന്‍ കുത്തിയാല്‍…’ എന്ന പേരില്‍ ഇടവകയിലെ കലാകാരന്മാര്‍ അരങ്ങേറ്റിയ ഹാസ്യനാടകവും ശ്രദ്ധേയമായി.

ജൂലൈ 24 നു ദേവാലയ അങ്കണത്തില്‍ ഒരുക്കിയ ഭക്ഷ്യമേളയിലെ സ്റ്റാളുകളില്‍ കേരളത്തിന്റെ രുചിയൂറുന്ന വിഭവങ്ങള്‍ ലഭ്യമായിരുന്നു. ഇടവകയിലെ ഗായകസംഘത്തിന്റെ നേതൃത്വത്തില്‍ ശനിയാഴ്ച രാത്രി നടന്ന ‘ഗാനമേള’ ആസ്വാദ്യ ഹൃദയങ്ങളെ തൊട്ടുണര്‍ത്തുന്നതായി.

കൈക്കാരന്മാരായ സി. വി ജോര്‍ജ്, ജയമോന്‍ ജോസഫ് , സജേഷ് അഗസ്റ്റിന്‍ , സിജോ ജോസ് , ഷെല്ലി വടക്കേക്കര (സെക്രട്ടറി) എന്നിവര്‍ ആഘോഷങ്ങള്‍ക്കു നേതൃത്വം നല്കി.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments