Monday, December 23, 2024

HomeNewsIndiaബില്‍ക്കീസ് ബാനു സുപ്രീംകോടതിയില്‍; ഹര്‍ജി പരിശോധിക്കുമെന്ന് ചീഫ് ജസ്റ്റിസ്

ബില്‍ക്കീസ് ബാനു സുപ്രീംകോടതിയില്‍; ഹര്‍ജി പരിശോധിക്കുമെന്ന് ചീഫ് ജസ്റ്റിസ്

spot_img
spot_img

ന്യൂഡല്‍ഹി: കൂട്ടബലാല്‍സംഗ കേസിലെ കുറ്റവാളികളെ വിട്ടയച്ച ഗുജറാത്ത് സര്‍ക്കാരിന്റെ തീരമാനം ചോദ്യം ചെയ്ത് ബില്‍ക്കീസ് ബാനു സുപ്രീംകോടതിയില്‍.

ജീവപര്യന്തം തടവിന് ശിക്ഷിച്ച 11 പ്രതികളെയും വിട്ടയക്കാന്‍ ഗുജറാത്ത് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയരുകയും ചെയ്തിരുന്നു.

എന്നാല്‍ പ്രതികളെ പുകഴ്ത്തിയാണ് ബിജെപി നേതാക്കള്‍ രംഗത്തുവന്നിരുന്നത്. അതിനിടെയാണ് ബില്‍ക്കീസ് ബാനു തന്നെ സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. ഹര്‍ജി പരിശോധിക്കുമെന്ന് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ് അറിയിച്ചു

കൂട്ടബലാത്സംഗത്തിനും ബില്‍ക്കീസ് ബാനുവിന്റെ കുടുംബത്തിലെ ഏഴുപേരെ കൊലപ്പെടുത്തിയതിനും 2008 ജനുവരി 21ന് മുംബൈയിലെ സി.ബി.ഐ കോടതിയാണ് ഇവരെ ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. ഇവരുടെ ശിക്ഷ പിന്നീട് ബോംബെ ഹൈകോടതി ശരിവെച്ചിരുന്നു.

15 വര്‍ഷത്തെ ജയില്‍വാസത്തിന് ശേഷം പ്രതികളിലൊരാള്‍ ജയില്‍ മോചനം ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. ശിക്ഷാ ഇളവ് സംബന്ധിച്ച വിഷയം പരിശോധിക്കാന്‍ ഗുജറാത്ത് സര്‍ക്കാരിനോട് സുപ്രിംകോടതി നിര്‍ദ്ദേശിച്ചതിനെ തുടര്‍ന്ന് സര്‍ക്കാര്‍ ഒരു കമ്മിറ്റി രൂപീകരിച്ച്‌ ഇളവ് അനുവദിക്കാന്‍ ശിപാര്‍ശ ചെയ്യുകയായിരുന്നു.

ഗുജറാത്ത് കലാപത്തിനിടെ 2002 മാര്‍ച്ച്‌ മൂന്നിനായിരുന്നു ബല്‍ക്കീസ് ബാനുവിനെതിരെ കലാപകാരികളുടെ ആക്രമണമുണ്ടായത്. അഞ്ച് മാസം ഗര്‍ഭിണിയായിരുന്ന ബല്‍ക്കീസ് ബാനുവിനെ അക്രമികള്‍ ക്രൂരമായി ബലാത്സംഗം ചെയ്തു. ഇവരുടെ കുടുംബത്തിലെ ഏഴ് സ്ത്രീകളെയാണ് അക്രമികള്‍ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയത്. 

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments