Sunday, December 22, 2024

HomeNewsKeralaവിഴിഞ്ഞത്ത് ഹിന്ദു ഐക്യവേദിയുടെ മാര്‍ച്ചിന് പൊലീസ് അനുമതിയില്ല

വിഴിഞ്ഞത്ത് ഹിന്ദു ഐക്യവേദിയുടെ മാര്‍ച്ചിന് പൊലീസ് അനുമതിയില്ല

spot_img
spot_img

വിഴിഞ്ഞത്ത് ഇന്ന് വൈകിട്ട് ഹിന്ദു ഐക്യവേദി നടത്താനിരുന്ന മാര്‍ച്ചിന് പൊലീസ് അനുമതി നിഷേധിച്ചു. മാര്‍ച്ച് മൂലമുണ്ടാകുന്ന പ്രശ്‌നങ്ങള്‍ക്ക് ഉത്തരവാദി സംഘടനയായിരിക്കുമെന്ന മുന്നറിയിപ്പോടെ പൊലീസ് നോട്ടീസ് നല്‍കിയിട്ടുണ്ട്.. പൊലീസ് അനുമതിയില്ലാതെ മാര്‍ച്ച് നടത്താനിരിക്കെയാണ് ഈ നടപടി.

വൈദികരുടെ നേതൃത്വത്തില്‍ നടത്തിയ സമരത്തിനെതിരെയാണ് ഹിന്ദു ഐക്യവേദിയുടെ മാര്‍ച്ച്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പ്രദേശത്ത് അറുന്നൂറോളം പൊലിസിനെ വിന്യസിക്കും.

സംഘര്‍ഷമുണ്ടായ സ്ഥലങ്ങള്‍ ഇന്ന് പ്രത്യേക പൊലീസ് സംഘം സന്ദര്‍ശിച്ചേക്കും. അറസ്റ്റ് ഉള്‍പ്പെടെയുള്ള തുടര്‍ നടപടികളിലേക്ക് വേഗത്തില്‍ കടക്കേണ്ടെന്നാണ് പൊലീസിന്റെ തീരുമാനം. തുറമുഖത്തിനെതിരെ സമരം ശക്തമായി തുടരാനാണ് സമരസമിതിയുടെ തീരുമാനം.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments