Sunday, December 22, 2024

HomeCrimeകോട്ടയത്തെ സദാചാര ആക്രമണം: മുടി മുറിച്ച് കോളേജ് വിദ്യാർഥികളുടെ പ്രതിഷേധം

കോട്ടയത്തെ സദാചാര ആക്രമണം: മുടി മുറിച്ച് കോളേജ് വിദ്യാർഥികളുടെ പ്രതിഷേധം

spot_img
spot_img

കോട്ടയം ‘കേട്ടാൽ അറയ്ക്കുന്ന വാക്കുകളും അശ്ലീല നോട്ടവുമാണു ഞാൻ നേരിട്ടത്. പിന്തുടർന്ന് ആക്രമിച്ചു. മുഖത്തടിച്ചു; മുടിയിൽ പിടിച്ച് വലിച്ചിഴച്ചു. നിലത്തു വീഴ്ത്തി വയറ്റത്തു തുടരെ ചവിട്ടി. സുഹൃത്തിനെയും തല്ലി. ആരും തടഞ്ഞില്ല’ – കോട്ടയം നഗരമധ്യത്തിൽ, കഴിഞ്ഞ ദിവസം രാത്രി 11.30ന് താൻ നേരിട്ട പീഡനങ്ങൾ വിവരിച്ചപ്പോൾ വിദ്യാർഥിനിക്കു (21 വയസ്സ്) കണ്ണുനീർ നിയന്ത്രിക്കാൻ കഴിഞ്ഞില്ല. സെൻട്രൽ ജംക്ഷനിൽ ഗാന്ധിപ്രതിമയ്ക്കു സമീപമാണു കോളജ് വിദ്യാർഥിനിക്കും സുഹൃത്തിനും നേരെ സദാചാര ഗുണ്ടാസംഘത്തിന്റെ ആക്രമണമുണ്ടായത്.

അപകടത്തിൽ പരുക്കേറ്റ് മെഡിക്കൽ കോളജ് ആശുപത്രിയിലായ സുഹൃത്തുക്കളെ കാണാൻ സ്‌കൂട്ടറിൽ നഗരത്തിലെത്തിയ, സിഎംഎസ് കോളജിലെ ബിരുദ വിദ്യാർഥിനിയെയും സുഹൃത്തിനെയുമാണ് ആക്രമിച്ചത്. സംഭവത്തിൽ വേളൂർ പ്രിമിയർ ഭാഗത്ത് വേളൂത്തറ വീട്ടിൽ മുഹമ്മദ് അസ്‌ലം (29), മാണിക്കുന്നം ഭാഗത്ത് തൗഫീഖ് മഹൽ വീട്ടിൽ അനസ് അഷ്‌കർ (22), കുമ്മനം പൊന്മല ഭാഗത്ത് ക്രസന്റ് വില്ല വീട്ടിൽ ഷബീർ (32) എന്നിവരെ അറസ്റ്റ് ചെയ്തു. പ്രതികളെ റിമാൻഡ് ചെയ്തു.

കോട്ടയം നഗരമധ്യത്തിൽ രാത്രി പെൺകുട്ടിക്കുനേരെ സദാചാരഗുണ്ടകളുടെ ആക്രമണം ഉണ്ടായതിൽ സി.എം.എസ്. കോളേജ് വിദ്യാർഥികൾ മുടി മുറിച്ച് പ്രതിഷേധിച്ചു.കോളേജ് ക്യാമ്പസിൽ വിദ്യാർഥികൾ പ്രതിഷേധച്ചങ്ങലയും തീർത്തു.

തിങ്കളാഴ്ച രാത്രി 10.30നാണ് തിരക്കേറിയ തിരുനക്കരയിൽ അക്ഷരനഗരിയെ ലജ്ജിപ്പിച്ച സംഭവമുണ്ടായത്. സദാചാര ആക്രമണത്തിൽ പരിക്കേറ്റ പെൺകുട്ടിയും സുഹൃത്തും ആശുപത്രിയിൽ ചികിത്സയിലാണ്.

സംഭവത്തിൽ മൂന്നുപേരെ പോലീസ് അറസ്റ്റുചെയ്തു. താഴത്തങ്ങാടി സ്വദേശികളായ ഷബീർ, മുഹമ്മദ് അസ്ലം, അനസ് അഷ്‌കർ എന്നിവരെയാണ് അറസ്റ്റുചെയ്തത്. ജാമ്യമില്ലാത്ത വകുപ്പുകൾ പ്രകാരം അറസ്റ്റുചെയ്ത പ്രതികളെ കോടതി റിമാൻഡ് ചെയ്തു.

അറസ്റ്റിലായ മുഹമ്മദ് അസ്‌ലം, അനസ് അഷ്‌കർ, ഷബീർ

നടുറോഡിൽ വലിച്ചിഴച്ചും വയറ്റത്ത് ചവിട്ടിയും ക്രൂരമായി ആക്രമിക്കപ്പെടുമ്പോൾ അലറിവിളിച്ചുള്ള പെൺകുട്ടിയുടെ കരച്ചിൽകേട്ട് ഒട്ടേറെപ്പേർ ഓടിക്കൂടിയിരുന്നു.എന്നാൽ, ഒരാൾപോലും പ്രതികരിച്ചിരുന്നില്ല.

സഹപാഠി ജനറൽ ആശുപത്രിയിൽ ചികിത്സയിലായതിനാൽ ഹോസ്റ്റലിൽനിന്ന് വസ്ത്രം എടുത്തുകൊടുക്കാൻ പോയതായിരുന്നു ഇരുവരും. തിരുനക്കരയിൽ തട്ടുകടയിൽ ഭക്ഷണം കഴിക്കാൻ ഇരിക്കുമ്പോൾ മൂന്നുപേർ കാറിൽവന്നു. പെൺകുട്ടിയെ രൂക്ഷമായി നോക്കി അശ്ലീലപരാമർശം നടത്തി. മോശമായ ആംഗ്യവും കാണിച്ചു. ഒപ്പമുള്ള ആൺകുട്ടി ഇതിനെ ചോദ്യംചെയ്തു. ആക്രമണം ഉണ്ടാകുമെന്ന് തോന്നിയതോടെ ഇരുവരും കടയിൽനിന്ന് ഇറങ്ങി.

ഹോസ്റ്റലിൽച്ചെന്ന് വസ്ത്രം എടുത്ത് മടങ്ങുമ്പോൾ തിരുനക്കരയിൽ കേരള ബാങ്കിന് സമീപത്ത് അക്രമികൾ ഇവർ സഞ്ചരിച്ച ബൈക്കിനുകുറുകെ കാർ നിർത്തി തടഞ്ഞു. ഇരുവരെയും ബൈക്കിൽനിന്ന് വലിച്ചിറക്കി. ”നിങ്ങളെ നോക്കി നടക്കുകയായിരുന്നു” എന്ന് ആക്രോശിച്ചായിരുന്നു മർദനം. ആൺകുട്ടിയെ തലയ്ക്കുപിന്നിൽ അടിച്ചുവീഴ്ത്തി. പെൺകുട്ടിയെ വയറ്റിൽ ചവിട്ടിവീഴ്ത്തി. മുടിക്ക് കുത്തിപ്പിടിച്ച് റോഡിലൂടെ വലിച്ചു.

പെൺകുട്ടിയുടെ നിലവിളികേട്ട് ഒട്ടേറെപ്പേർ ഓടിവന്നെങ്കിലും ആരും അക്രമികളെ തടഞ്ഞില്ല. ഇരുവരെയും കാണാഞ്ഞ് സുഹൃത്തുക്കൾ ഇവരുടെ ഫോണിൽ വിളിച്ചപ്പോൾ നിലവിളിയാണ് കേട്ടത്. ഇതോടെ കൂട്ടുകാർ പാഞ്ഞെത്തി. ഇതിനകം പട്രോൾ പോലീസ് സംഘമെത്തി ഇരുവരെയും ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments