മുട്ടം ഊരക്കുന്ന് സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ദൈവാലയത്തിലെ സ്വര്‍ഗ്ഗീയ മദ്ധ്യസ്ഥയായ ഊരക്കുന്ന് മാതാവിന്റെ അമലോത്ഭവ തിരുനാളും ഒരു വര്‍ഷം നീണ്ടുനിന്ന പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ സമാപനവും 2022 ഡിസംബര്‍ 10,11 തീയതികളില്‍ ഭക്തിനിര്‍ഭരമായി ആഘോഷിക്കുന്നു. പ്രധാന തിരുനാളും ജൂബിലി സമാപനവും ക്നാനായവോയ്സിലും KVTV-യിലും തത്സമയം സംപ്രേഷണം ചെയ്യുന്നു. 2022 ഡിസംബര്‍ 10 ശനിയാഴ്ച വൈകുന്നേരം 4 മണിക്ക് കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് പിതാവിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ പൊന്തിഫിക്കല്‍ കുര്‍ബാന. മുന്‍ വികാരിമാരും ഇടവക വൈദീകരും സഹകാര്‍മ്മികത്വം വഹിക്കും. 6 മണിക്ക് അതിരൂപത മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് പിതാവിന്റെ അദ്ധ്യക്ഷതയില്‍ ചേരുന്ന ജൂബിലി സമാപനസമ്മേളനം മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യും. കേരള ജലവിഭവ വകുപ്പ് മന്ത്രി ശ്രീ.റോഷി അഗസ്റ്റിയന് മുഖ്യ പ്രഭാഷണം നടത്തും.

അഡ്വ.ഡീന്‍ കുര്യാക്കോസ് (MP), ശ്രൂ.പി.ജെ ജോസഫ് (MLA), റവ.ഫാ.ജോയി കട്ടിയാങ്കല്‍, റവ.ഫാ.ജോസ് അരീച്ചിറ, റവ.ഫാ ജോണ്‍ പാളിത്തോട്ടം, ശ്രീമതി ഷൈജ ജോമോന് (മുട്ടം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്), മിയ (സിനി ആര്‍ട്ടിസ്റ്റ്), ശ്രീ റെജി ഗോപി (വാര്‍ഡ് മെമ്പര്‍) എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിക്കും. 7.30 ന് സൂപ്പര്‍ മെഗാ ഇവന്റ്.പ്രധാന തിരുനാള്‍ ദിനമായ ഡിസംബര്‍ 11 ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് റവ.ഫാ.എബിന് ഇറപുറത്തിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ ആഘോഷമായ തിരുനാള്‍ റാസ. ഫാ.അരുണ്‍ മുയല്‍കല്ലുങ്കല്‍, ഫാ.ദിപു ഇറപുറത്ത്, ഫാ.അബ്രഹാം വെളിയംകുളം, ഫാ.സിബിന് കൂട്ടക്കല്ലുങ്കല്‍ എന്നിവര്‍ സഹകാര്‍മ്മികത്വം വഹിക്കും. കോട്ടയം അതിരൂപത വികാരി ജനറാള്‍ വെരി.റവ.ഫാ.മൈക്കിള്‍ വെട്ടിക്കാട്ട് തിരുനാള്‍ സന്ദേശം നല്‍കും. 6.30 ന് പ്രദക്ഷിണം തോട്ടുങ്കര കുരിശുപളളിയിലേക്ക്. 7.30 ന് ലദീഞ്ഞ് തുടര്‍ന്ന് പ്രദക്ഷിണം പളളിയിലേക്ക്. 8.30 ന് പരി.കുര്‍ബാനയുടെ ആശീര്‍വാദം (റവ.ഫാ.ജോര്‍ജ് ഊന്നുകല്ലേല്‍). 9 മണിക്ക് പൊന്നന് പെരിങ്ങോട് & ടീമിന്റെ ബ്ലൂ മാജിക് ഫ്യൂഷന്‍. പ്രസുദേന്തി മാത്യു ജോസ് (കുഞ്ഞ്) – അന്നമ്മ ഇഞ്ചനാട്ട് ആന്‍ഡ് ഫാമിലി USA