ജാംനഗര്‍: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം സ്വന്തമാക്കി ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ ഭാര്യ റിവാബ ജഡേജ.
തുടക്കത്തില്‍ പിന്നിലായിരുന്നെങ്കിലും ആം ആദ്മിയെയും കോണ്‍ഗ്രസിനെയും വീഴ്ത്തിയാണ് ബിജെപി സ്ഥാനാര്‍ഥിയായ റിവാബ ജയിച്ചുകയറിയത്. 42000ല്‍ ഏറെ വോട്ടുകളുടെ ലീഡിലാണ് റിവാബയുടെ തിളക്കമാര്‍ന്ന ജയം. അറുപത് ശതമാനത്തിലേറെ വോട്ടാണ് കന്നി പോരാട്ടത്തില്‍ റിവാബ നേടിയത്.
ധര്‍മേന്ദ്രസിങ് ജഡേജ (ഹകുഭ) കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ വിജയിച്ച സീറ്റില്‍ ബിജെപി ഇത്തവണ റിവാബ ജഡേജയെ മത്സരിപ്പിക്കുകയായിരുന്നു. 2017ല്‍ 53 ശതമാനം വോട്ട് വിഹിതം നേടിയ മണ്ഡലത്തിലാണ് ഇത്തവണ അതിലും മികച്ച വിജയം റിവാബയിലൂടെ ബിജെപി നേടിയത്.