ജോസഫ് ഇടിക്കുള (പി.ആര്.ഒ, ഫോമ)
ഷിക്കാഗോ : ഫോമാ പ്രവര്‍ത്തന ഉദ്ഘാടനം വന്‍വിജയം, അനേകം നേതാക്കള്‍ പങ്കെടുത്തു, ആവേശത്തോടെ പ്രവര്‍ത്തകര്‍, 2022-2024 ലെ ഫോമാ പ്രവര്‍ത്തനങ്ങളുടെ ഔപചാരികമായ ഉദ്ഘാടനം 2022 ഡിസംബര്‍ 3-ന് ചിക്കാഗോ സെന്റ് മേരീസ് ചര്‍ച്ച് ഹാളില്‍ വെച്ച് നടത്തപ്പെട്ടു,
ഈശ്വരപ്രാര്ഥനയോടു കൂടി ആരംഭിച്ച ചടങ്ങുകളിലേക്ക് ഫോമാ റീജിണല്‍ ചെയര്മാന് ഡോ. സാല്‍ബി പോള്‍ എല്ലാ അതിഥികളെയും ഹാര്‍ദ്ദവമായി ചടങ്ങിലേക്ക് സ്വാഗതം ചെയ്തു, ഡോക്ടര്‍ ജേക്കബ് തന്ന്റെ അധ്യക്ഷപ്രസംഗത്തില്‍ തന്നെ ഫോമാ ഭരമേല്പിച്ചിരിക്കുന്ന ചുമതലകളെക്കുറിച്ചും വരുന്ന രണ്ടു വര്‍ഷം കൊണ്ട് തങ്ങള്‍ നടപ്പിലാക്കുവാന്‍ ശ്രമിക്കുന്ന പ്രൊജെക്ടുകളെക്കുറിച്ചും വാചാലനായി.

തുടര്‍ന്ന് സംസാരിച്ച റീജിയന് വൈസ് പ്രസിഡന്റ് ടോമി എടത്തില്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ ഫോമാ ചെയ്തിട്ടുള്ള അനേകം പ്രവര്‍ത്തനങ്ങളെക്കുറിച്ചു സംസാരിക്കുകയും വരുന്ന വര്‍ഷങ്ങളില്‍ തന്റെ റീജിയന് ഫോമയുടെ കേന്ദ്രക്കമ്മറ്റിയോട് ചേര്‍ന്ന് ഫോമയുടെ പ്രവര്‍ത്തനങ്ങളില്‍ പൂര്‍ണമായി സഹകരിക്കുമെന്നും വാഗ്ദാനം ചെയ്തു,
പരിപാടിയുടെ ഉദ്ഘാടകനായി സംസാരിച്ച ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ ഓഫ് ഷിക്കാഗോ സോമനാഥ് ഘോഷ് അമേരിക്കന്‍ ഇന്ത്യന്‍ ജനത ഭാരതത്തിനു നല്കുന്ന സാമൂഹികവും സംസ്കാരികവുമായ സംഭാവനകളെക്കുറിച്ചും അതിലുപരി ആവശ്യസന്ദര്ഭങ്ങളില് മുന്നോട്ടു വന്നു നല്കുന്ന സാമ്പത്തിക സഹായങ്ങളെക്കുറിച്ചും ഓര്‍മിച്ചു, ഒന്നിച്ചു പ്രവര്‍ത്തിക്കേണ്ട ആവശ്യകതയെക്കുറിച്ചും അമേരിക്കയിലുള്ള ഇന്ത്യക്കാരുടെ ഏതു കാര്യങ്ങള്‍ക്കും ഇന്ത്യയും തങ്ങളുടെ കോണ്‍സുലേറ്റും ഇപ്പോഴും മുന്പിലുണ്ടാവുമെന്നും അദ്ദേഹം അറിയിച്ചു.

ശേഷം സംസാരിച്ച ജനറല്‍ സെക്രട്ടറി ഓജസ് ജോണ്‍ ഈ പ്രവര്‍ത്തന ഉദ്ഘാടനം നടത്തുവാന്‍ മുന്നോട്ടു വന്ന ചിക്കാഗോ സെന്‍ട്രല്‍ റീജിയനെയും നേതാക്കളെയും അനുമോദിച്ചു കൊണ്ട് തുടര്‍ന്ന പ്രസംഗത്തില്‍ വരുന്ന രണ്ടു വര്‍ഷം കൊണ്ട് നടത്തുവാന്‍ ആഗ്രഹിക്കുന്ന പ്രൊജെക്ടുകളെക്കുറിച്ചു സംസാരിച്ചു, ട്രഷറര്‍ ബിജു തോണിക്കടവില്‍ കഴിഞ്ഞ കാലങ്ങളില്‍ മുന്‍ഗാമികള്‍ നടത്തിയ പ്രവര്‍ത്തനങ്ങളെക്കുറിച്ചും വരുന്ന രണ്ടു വര്‍ഷം സംഘടനയുടെ പ്രൊജെക്ടുകളെ മുന്നോട്ടു സുഗമമായി കൊണ്ടുപോകുവാന്‍ എല്ലാവരുടെയും സഹായവും അഭ്യര്‍ഥിച്ചു, വൈസ് പ്രസിഡന്റ് സണ്ണി വള്ളിക്കളം ഇന്ന് ഫോമയുടെ നേതൃത്വത്ത്തില്‍ നടത്തപ്പെടുന്ന അനേകം പ്രവര്‍ത്തനങ്ങള്‍ സഭയെ ഓര്‍മിപ്പിച്ചു,
കൂടുതല്‍ ഊര്‍ജസ്വലതയോടെ സംഘടനയെ മുന്നോട്ടു നയിക്കുവാന്‍ എല്ലാവരുടെയും സഹകരണമുണ്ടാവണമെന്ന് അഭ്യര്‍ഥിച്ചു, വനിതകളടക്കമുള്ള പ്രവര്‍ത്തകര്‍ മുന്നിട്ടിറങ്ങി അതാതു റീജിയനുകളുടെ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാവണമെന്ന് ജെയ്മോള്‍ ശ്രീധര്‍ ചിട്ടയായ പ്രവര്‍ത്തനങ്ങളിലൂടെ മാത്രമേ സംഘടനയുടെ ഉന്നമനം സാധ്യമാവുകയുള്ളുവെന്ന് അഭിപ്രായപ്പെട്ടു,

ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കു കൂടുതല്‍ ഫണ്ട് കണ്ടെത്തേണ്ടിയിരിക്കുന്നുവെന്നും കൂടുതല്‍ സ്പോണ്‍സര്‍മാരെ ആവശ്യമുണ്ടെന്നും എന്നാല്‍ മാത്രമേ കൂടുതല്‍ പ്രവര്‍ത്തനങ്ങളിലേക്ക് ഫോമയ്ക്കു കടക്കുവാനാകു എന്നും ജെയിംസ് ജോര്‍ജ് അഭിപ്രായപ്പെട്ടു,
ഫോമയുടെ വനിതാ ഫോറം ചെയര്‍ സുജാ ഔസോ, വനിതാ പ്രതിനിധികളായ മേഴ്സി സാമുവല്‍, രേഷ്മ രഞ്ജന്‍, സുനിതാ പിള്ള, അമ്പിളി സജിമോന്‍, ശുഭ അഗസ്റ്റിന്, ടീന ആശിഷ് തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു,
ഇല്ലിനോയിസ് സ്റ്റേറ്റ് പ്രതിനിധി കെവിന് ഓലിക്കല്‍, ഷിക്കാഗോ സീറോ മലബാര്‍ രൂപതയുടെ വികാരി ജനറല്‍ ഫാദര്‍ തോമസ് മുളവനാല്‍ എന്നിവര്‍ മുഖ്യാതിഥികളായിരുന്നു.

റീജിയന് വൈസ് പ്രസിഡന്റ് ടോമി എടത്തില്‍, ഡോ. സോള്‍ബി പോള്‍ ചേന്നോത്ത് (ചെയര്മാന്), ജോഷി വള്ളിക്കളം (സെക്രട്ടറി), സിബു കുളങ്ങര (ട്രഷറര്‍), ആന്റോ കവലക്കല്‍ (ജോയിന്റക്കല്‍) എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്കി. ), ആശാ മാത്യു (വിമന്‍സ് ഫോറം ചെയര്‍പേഴ്സണ്‍), പീറ്റര്‍ കുളങ്ങര (അഡൈ്വസറി ബോര്‍ഡ് ചെയര്മാന്), ബിജി ഫിലിപ്പ് എടാട്ട് (ഉപദേശക ബോര്‍ഡ് വൈസ് ചെയര്മാന്), ജോഷി കുരിശിങ്കല്‍ (ഉപദേശക ബോര്‍ഡ് ജോയിന്റ് സെക്രട്ടറി) ജോസ് മണക്കാട്ട് (ഫോമാ മുന്‍ ജോയിന്റ് സെക്രട്ടറി), നാഷണല്‍ കമ്മിറ്റി അംഗങ്ങള്‍:- ജോയി പീറ്റര്‍ ഇണ്ടിക്കുഴി, സുജനന്‍ പുത്തന്‍പുരയില്‍ ബിജു കിഴക്കേക്കൂറ്റ്, ജീവന്, സച്ചിന് സാജന്, ജോണ്സണ് കണ്ണൂക്കാടന്‍ തുടങ്ങിയവരും പങ്കെടുത്തു, വിവിധ കലാകാരന്മാരെ ഉള്‍പ്പെടുത്തി നടത്തിയ വന്‍ കലാപരിപാടികളോടെ പരിപാടി സമാപിച്ചു,
വിവരങ്ങള്‍ക്ക് കടപ്പാട് – രേഷ്മ രഞ്ജന്‍.