ഇന്ത്യ ചൈന സൈനിക സംഘര്‍ഷത്തെ തുടര്‍ന്ന് നിയന്ത്രണ രേഖയില്‍ അതീവ ജാഗ്രത. അരുണാചല്‍ പ്രദേശ് ഉള്‍പ്പെടെയുള്ള ഭാഗങ്ങളിലെ അതിര്‍ത്തി പ്രദേശങ്ങളിലാണ് ജാഗ്രത വര്‍ധിപ്പിച്ചത്.
അതേസമയം തവാങ് മേഖലയില്‍ സംഘര്‍ഷത്തിന് എത്തിയ ചൈനീസ് സൈന്യത്തിന്റെ കയ്യില്‍ ആയുധങ്ങള്‍ ഉണ്ടായിരുന്നതായി റിപ്പോര്‍ട്ട് ഉണ്ട്. ആണികള്‍ തറച്ച മരക്കഷ്ണവും ടേസര്‍ തോക്കുകളും കയ്യില്‍ ഉണ്ടായിരുന്നുവെന്നാണ് വിവരം.സംഘര്‍ഷം നടന്നത് 9ന് രാവിലെയോടെയാണെന്നും സംഘര്‍ഷത്തിനിടെ കല്ലേറ് ഉണ്ടായതായും റിപ്പോര്‍ട്ട് ഉണ്ട്.
പതിനഞ്ചിലധികം ചൈനീസ് പട്ടാളക്കാര്‍ക്ക് പരിക്കേറ്റെന്നാണ് സൂചന
പരിക്കേറ്റ ഇന്ത്യന്‍ സൈനികര്‍ ഗുവാഹത്തിയില്‍ ചികിത്സയിലെന്ന് സ്ഥിരീകരണം വന്നിട്ടുണ്ട്