Sunday, December 22, 2024

HomeMain Storyകോളേജ് വിദ്യാര്‍ത്ഥിയെ കൊലപ്പെടുത്തി സ്വകാര്യഭാഗങ്ങള്‍ ഭക്ഷിച്ച പ്രതിക്ക് പരോളില്ലാതെ ജീവപര്യന്തം

കോളേജ് വിദ്യാര്‍ത്ഥിയെ കൊലപ്പെടുത്തി സ്വകാര്യഭാഗങ്ങള്‍ ഭക്ഷിച്ച പ്രതിക്ക് പരോളില്ലാതെ ജീവപര്യന്തം

spot_img
spot_img

പി പി ചെറിയാന്‍

മിഷിഗണ്‍: 25 വയസ്സുള്ള കോളേജ് വിദ്യാര്‍ത്ഥിയെ കൊലപ്പെടുത്തിയശേഷം തലകീഴായി കെട്ടിതൂക്കി ശരീരത്തിലെ സ്വകാര്യഅവയവങ്ങള്‍ ഭക്ഷിച്ച പ്രതിയെ പരോളില്ലാതെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു. ഡിസംബര്‍ 15ന് വ്യാഴാഴ്ചയായിരുന്നു കോടതി വിധി.

കെവിന്‍ ബേക്കന്‍(25) എന്ന വിദ്യാര്‍ത്ഥിയെയാണ് മാര്‍ക്ക് ലാറ്റന്‍സ്‌ക്കി(52) കഴുത്തറുത്ത് കൊലപ്പെടുത്തിയത്. ബെന്നിംഗ്ടണ്‍ ടൗണ്‍ഷിപ്പില്‍ 2019 ഡിസംബര്‍ 24നായിരുന്നു സംഭവം. ഡിസംബര്‍ 28നായിരുന്നു വികൃതമാക്കപ്പെട്ട ശരീരം കണ്ടെത്തിയത്.

സെപ്റ്റംബര്‍ മാസം പ്രതികുറ്റക്കാരനാണെന്ന് ജൂറി കണ്ടെത്തിയിരുന്നു.
മിഷിഗണ്‍ യൂണിവേഴ്‌സിറ്റി ഹെയര്‍ സ്റ്റയലിസ്റ്റ് വിദ്യാര്‍ത്ഥിയായിരുന്ന ബേക്കന്‍ ഗെ ആപ്പിലൂടെയാണ് പ്രതിയുമായി ബന്ധപ്പെടുന്നത്.
2019 ലെ ക്രിസ്മസ് ബ്രേക്ക് ഫാസ്റ്റിന് കാണാതിരുന്നതിനെ തുടര്‍ന്ന് ബേക്കനെ കുറിച്ച് അന്വേഷണം ആരംഭിച്ചത്. ബേക്കന്റെ റൂം മേയ്റ്റ് പറഞ്ഞതനുസരിച്ച് ആപ്പിലൂടെ പരിചയപ്പെട്ട ഒരാളെ കാണുവാനാണ് ബേക്കന്‍ പോയതെന്നായിരുന്നു ലഭിച്ച വിവരം.

തുടര്‍ന്ന് നടന്ന അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പോലീസ് പിടികൂടിയത്. അന്വേഷണോദ്യോഗസ്ഥരുടെ മുമ്പില്‍ പ്രതി കുറ്റം സമ്മതിക്കുകയും ക്രൂരമായ കൊലപാതകവും, തുടര്‍ന്നുണ്ടായ സംഭവങ്ങളും വിവരിക്കുകയും ചെയ്തു.

വിധി പ്രസ്താവിക്കുമ്പോള്‍ ബേക്കന്റെ കുടുംബാംഗങ്ങള്‍ കോടതിയില്‍ ഹാജരായിരുന്നു. ഒരു ക്രിസ്തുമസ് രാവില്‍ ഞങ്ങളുടെ പ്രിയപ്പെട്ട ബേക്കന്‍ ഞങ്ങള്‍ക്ക് നഷാടപ്പെട്ടുവെങ്കിലും, മറ്റൊരു ക്രിസ്തുമസ് രാവിനു മുമ്പു നീതി ലഭിച്ചതില്‍ സംതൃപ്തിയുണ്ടെന്ന് ഇവര്‍ പറഞ്ഞു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments