Sunday, February 23, 2025

HomeAmericaഡാലസ് കൗണ്ടിയിൽ മങ്കി പോക്സ് വ്യാപകമാകുന്നു

ഡാലസ് കൗണ്ടിയിൽ മങ്കി പോക്സ് വ്യാപകമാകുന്നു

spot_img
spot_img

പി പി ചെറിയാൻ

ഡാലസ് :ഡാലസ് കൗണ്ടിയിൽ മങ്കി പോക്സ് വ്യാപകമാകുകയും രണ്ടു മരണം റിപ്പോർട്ട് ചെയ്യുകയും ചെയ്തതായി ഡാലസ് കൗണ്ടി ഹെൽത്ത് ആൻഡ് ഹ്യൂമൺ സർവീസ് ഔദ്യോഗീകമായി സ്ഥിരീകരിച്ചു. നാല്പതു വയസ്സിനു താഴെയുള്ളവരാണ് മരിച്ചവർ രണ്ടു പേരും.

ഒക്ടോബർ നവംബർ മാസങ്ങളിലാണ് മരണം നടന്നതെങ്കിലും ഈ ആഴ്ചയാണ് ഡാലസ് കൗണ്ടി മെഡിക്കൽ എക്സാമിനർ മങ്കി പോക്സാണ് മരണകാരണമെന്ന് സ്ഥിരീകരിച്ചത്.

ഡിസംബർ 20 വരെ ഡാലസ് കൗണ്ടിയിൽ  മാത്രം 851 മങ്കി പോക്സ് കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഇതിൽ 839 പേർ പുരുഷന്മാരും 12 സ്ത്രീകളുമാണ്. ഇതിൽ പതിനെട്ടു വയസ്സിനു താഴെയുള്ളവർ മൂന്നു പേർ മാത്രമാണ്.

മങ്കി പോക്സ് വാക്സീൻ രോഗം പിടിപെടാൻ സാധ്യതയുള്ളവർക്ക് മാത്രമാണ് ഇപ്പോൾ നൽകുന്നതെന്ന് അധികൃതർ അറിയിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments