Sunday, November 3, 2024

HomeNewsIndiaഇ.ഡി കേസിലും സിദ്ദിഖ് കാപ്പന് ജാമ്യം

ഇ.ഡി കേസിലും സിദ്ദിഖ് കാപ്പന് ജാമ്യം

spot_img
spot_img

ന്യൂഡല്‍ഹി: എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത കേസിലും മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന് ജാമ്യം ലഭിച്ചു. അലഹബാദ് ഹൈക്കോടതിയുടെ ലഖ്നൗ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്. ഇതോടെ കാപ്പന്‍റെ ജയില്‍ മോചനം സാധ്യമായേക്കും.

യുഎപിഎ കേസില്‍ സെപ്റ്റംബര്‍ ഒമ്ബതിനാണ് കാപ്പന് സുപ്രീം കോടതി ജാമ്യം അനുവദിച്ചത്. എന്നാല്‍, ഇ.ഡി കേസില്‍ ജാമ്യം ലഭിക്കാത്തതിനാല്‍ ജയില്‍ മോചിതനായില്ല. ഇ.ഡി രജിസ്റ്റര്‍ ചെയ്ത കേസില്‍, അക്കൗണ്ടിലെത്തിയ 45000 രൂപയുടെ ഉറവിടം കാപ്പന് വെളിപ്പെടുത്താന്‍ കഴിഞ്ഞില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

കാപ്പന് പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമുണ്ടെന്നും ഹത്രാസില്‍ കലാപം സൃഷ്ടിക്കാനാണ് പണം സ്വീകരിച്ചതെന്നും ഇഡി കോടതിയില്‍ വാദിച്ചു. 2020 ഒക്ടോബര്‍ അഞ്ചിന് ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ദളിത് പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കാന്‍ പോകുന്നതിനിടെയാണ് സിദ്ദീഖ് കാപ്പനെ യുപി പോലീസ് അറസ്റ്റ് ചെയ്തത്

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments