കോട്ടയം: കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ പ്രധാനമന്ത്രിയാകാന്‍ യോഗ്യനെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. പക്ഷെ ഒപ്പമുള്ളവര്‍ അതിന് അനുവദിക്കില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു. തരൂരിന്റെ അത്രയും ലോകപരിചയമുള്ള വ്യക്തി മറ്റാരുണ്ടെന്നും അദ്ദേഹം ചോദിക്കുന്നു.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ രമേശ് ചെന്നിത്തലയെ ഉയര്‍ത്തിപ്പിടിച്ചതാണ് കോണ്‍ഗ്രസിന് തിരിച്ചടിയുണ്ടാകാന്‍ കാരണം. ഉമ്മന്‍ചാണ്ടി ആയിരുന്നെങ്കില്‍ അത്രയും വലിയൊരു തോല്‍വി ഉണ്ടാകില്ലായിരുന്നുവെന്നും സുകുമാരന്‍ നായര്‍ ദ ന്യൂ ഇന്ത്യന്‍ എക്സ്പ്രസിന് നല്കിയ അഭിമുഖത്തില്‍ അഭിപ്രായപ്പെട്ടു.
പ്രതിപക്ഷ നേതാവ് വി ഡി സതീശന് മര്യാദ ഇല്ലാത്ത ഭാഷയിലാണ് പലപ്പോഴും സംസാരിക്കുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു.