Tuesday, March 11, 2025

HomeMain Storyഅഥീനയെ കണ്ടെത്താനായില്ല കെയർ ടേക്കർമാർ  അറസ്റ്റിൽ

അഥീനയെ കണ്ടെത്താനായില്ല കെയർ ടേക്കർമാർ  അറസ്റ്റിൽ

spot_img
spot_img

പി പി ചെറിയാൻ

ഒക്കലഹോമ :ചൊവ്വാഴ്ച ഉച്ചയ്ക്ക് 2 മണി മുതല്‍  നാലു വയസുകാരിയായ അഥീന ബ്രൗണ്‍ഫീല്‍ഡിനെ  കാണാതായ സംഭവത്തിൽ കുട്ടിയുടെ കെയർ ടേക്കർമാരെ പോലീസ് അറസ്റ്റ് ചെയ്തു.കുട്ടികളെ വേണ്ട രീതിയില്‍ പരിഗണിച്ചില്ലെന്ന കുറ്റം ചുമത്തിയാണ് കെയര്‍ ടേക്കറായ അലിഷ്യ ആഡംസ് 31 ഇവോൺ ആഡംസ് 36  അറസ്റ്റ് ചെയ്തത്.അലിഷ്യ ആഡംസിനെ ഇന്നലെയും ഇവോൺ ആഡംസിനെ ഇന്നുമാണ് അറസ്റ്ചെയ്തതെന്നു ഒക്ലഹോമ പോലീസ് വെളിപ്പെടുത്തി .

ചൊവ്വാഴ്ചയാണ്  അഥീനയെയും സഹോദരിയെയും കാണാതായത് .ഒക്ലഹോമ സിറ്റിയില്‍ നിന്ന് 65 മൈല്‍ തെക്കുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന ആയിരത്തോളം ആളുകള്‍ താമസിക്കുന്ന സിറില്‍ പട്ടണത്തിലെ അവരുടെ വീടിനടുത്തുള്ള തെരുവുകളില്‍ അലഞ്ഞുതിരിയുന്ന അഥീനയുടെ അഞ്ചു വയസ്സുള്ള സഹോദരിയെ കണ്ടെത്തിയതായി ഒരു തപാല്‍ ജീവനക്കാരന്‍ വ്യക്തമാക്കി.

കാണാതായ സമയത്ത് രണ്ട് പെണ്‍കുട്ടികളും ആഡംസിന്റെയും അജ്ഞാതനായ ഭര്‍ത്താവിന്റെയും സംരക്ഷണയിലായിരുന്നുവെന്ന് ഒഎസ്ബിഐ പറഞ്ഞു.’അഥീനയുടെ തിരച്ചില്‍ തുടരുകയാണ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ പറഞ്ഞു. തിരച്ചിലിന്റെ ഭാഗമായി, അറിയാവുന്ന എല്ലാ ഒഴിഞ്ഞ വീടും പ്രാദേശിക ജലപാതയും ഉള്‍പ്പെടെ ബുധനാഴ്ച സന്നദ്ധപ്രവര്‍ത്തകര്‍ നഗരം മുഴുവന്‍ അരിച്ചുപെറുക്കി.  തിരച്ചിലിനെ സഹായിക്കുന്നതിനായി, നഗരത്തിലെ ട്രാഷ് സേവനം താല്‍ക്കാലികമായി നിര്‍ത്തിവച്ചതായി അധികൃതര്‍ അറിയിച്ചു.

നഗരത്തിന് ചുറ്റുമുള്ള നിരീക്ഷണ വീഡിയോയും പരിശോധിച്ചുകൊണ്ടിരിക്കുകയാണ്.  ബ്യൂറോയുടെ പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസായ ബ്രൂക്ക് അര്‍ബെയ്റ്റ്മാന്‍, ബ്രൗണ്‍ഫീല്‍ഡിന്റെ തിരോധാനം സംബന്ധിച്ച് കൃത്യമായ ഒരു ടൈംലൈന്‍ സ്ഥാപിക്കാന്‍ തങ്ങള്‍ ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ടെന്ന് പറഞ്ഞു.
ബ്രൗണ്‍ഫീല്‍ഡിന്റെ മൂത്ത സഹോദരിയെക്കുറിച്ചുള്ള ഒരു അപ്ഡേറ്റില്‍, പേര് വെളിപ്പെടുത്താത്ത പെണ്‍കുട്ടിയെ കണ്ടെത്തിയപ്പോള്‍ അവള്‍ ഭയപ്പെട്ടുവെന്നും എന്നാല്‍ വൈദ്യസഹായം ആവശ്യമില്ലെന്നും അര്‍ബെയ്റ്റ്മാന്‍ പറഞ്ഞു. അവള്‍ ഇപ്പോള്‍ സംരക്ഷണ കസ്റ്റഡിയിലാണ്, അര്‍ബെറ്റ്മാന്‍ പറഞ്ഞു. കുട്ടികളുടെ മാതാപിതാക്കളുടെ ലൊക്കേഷനെക്കുറിച്ചും അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്. ഈസംഭവത്തിൽ  പോലീസ് ആംബർ അലെർട് പ്രഖ്യാപിച്ചിരുന്നില്ലെന്നു ഏജൻസി സ്പോക്കപേഴ്സൺ സാറാ സ്റ്റൻറ് പറഞ്ഞു   .”

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments