Sunday, December 22, 2024

HomeCrimeബോളിവുഡ് ഗായകന്‍ യോ യോ ഹണി സിങ്ങിനെതിരെ പീഡനപരാതിയുമായി ഭാര്യ

ബോളിവുഡ് ഗായകന്‍ യോ യോ ഹണി സിങ്ങിനെതിരെ പീഡനപരാതിയുമായി ഭാര്യ

spot_img
spot_img

ന്യൂഡല്‍ഹി: ബോളിവുഡ് ഗായകനും നടനുമായ യോ യോ ഹണി സിങ്ങിനെതിരെ പരാതിയുമായി ഭാര്യ ശാലിനി തല്‍വാര്‍. ഗാര്‍ഹിക പീഡനം, ലൈംഗിക പീഡനം, മാനസിക പീഡനം തുടങ്ങിയവ ഉന്നയിച്ചാണ് ഹരജി നല്‍കിയിരിക്കുന്നത്.

ഡല്‍ഹി തീസ് ഹസാരി കോടതിയിലാണ് ഇതുമായി ബന്ധപ്പെട്ട് ഹരജി നല്‍കിയത്. തുടര്‍ന്ന് ഇന്ന് പരാതിയുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റര്‍ ചെയ്തു.

ഹരജിയുടെ അടിസ്ഥാനത്തില്‍ കോടതി ഹണി സിങ്ങിന് നോട്ടീസയച്ചു. ആഗസ്റ്റ് 28നകം മറുപടി നല്‍കാനാവശ്യപ്പെട്ടാണ് നോട്ടീസ്. ശാലിനി തല്‍വാറിന് അനുകൂലമായി കോടതി ഇടക്കാലവിധിയും പുറപ്പെടുവിച്ചിട്ടുണ്ട്.

ഇരുവരുടേയും സംയുക്ത ഉടമസ്ഥതയിലുള്ള വീട്ടിലേക്ക് ഹണി സിങ് പ്രവേശിക്കുന്നത് കോടതി വിലക്കി.

2014 ഒരു റിയാലിറ്റി ഷോക്കിടെയായിരുന്നു നാടകീയമായി ഹണി സിങ് വിവാഹിതനായ വിവരം പ്രഖ്യാപിച്ചത്.

2011ല്‍ ദീപിക പദുകോണും സെയ്ഫ് അലിഖാനും പ്രധാന വേഷത്തിലെത്തിയ കോക്‌ടെയില്‍ പുറത്തിറങ്ങിയതോടെയാണ് യോ യോ ഹണി സിങ്ങിന്‍റെ തലവര തെളിഞ്ഞത്. സിനിമയില്‍ ഹണി സിങ് പാടിയ അഗ്രേസി ബീറ്റ് വലിയ ഹിറ്റാവുകയായിരുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments