Tuesday, March 11, 2025

HomeNewsIndiaകശ്മീരിലൂടെ നടന്നുപോകരുത്; കാറില്‍ സഞ്ചരിക്കണം : രാഹുലിന് മുന്നറിയിപ്പ്

കശ്മീരിലൂടെ നടന്നുപോകരുത്; കാറില്‍ സഞ്ചരിക്കണം : രാഹുലിന് മുന്നറിയിപ്പ്

spot_img
spot_img

ന്യൂ ഡല്‍ഹി: ഭാരത് ജോഡോ യാത്ര വ്യാഴാഴ്ച ജമ്മു കശ്മീരില്‍ പ്രവേശിക്കാനിരിക്കെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിയ്ക്ക് കേന്ദ്ര സുരക്ഷാ ഏജന്‍സികളുടെ മുന്നറിയിപ്പ്.

സുരക്ഷാ പ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ കശ്മീരിലെ ചില ഭാഗങ്ങളില്‍ കാറില്‍ സഞ്ചരിക്കണമെന്നും കാല്‍നടയാത്ര ഒഴിവാക്കണമെന്നുമാണ് നിര്‍ദ്ദേശം.

നിലവില്‍ രാഹുല്‍ ഗാന്ധിക്ക് z+ കാറ്റഗറി സുരക്ഷയാണ് നല്‍കുന്നത്. ഒമ്ബത് കമാന്‍ഡോകള്‍ അദ്ദേഹത്തിന് സുരക്ഷയ്ക്ക് മുഴുവന്‍ സമയവും കാവല്‍ നില്‍ക്കുന്നു.

വ്യാഴാഴ്ചയാണ് ഭാരത് ജോഡോ യാത്ര ജമ്മു കശ്മീരില്‍ പ്രവേശിക്കുക. കേന്ദ്ര സുരക്ഷാ ഏജന്‍സികളുടെ നേതൃത്വത്തില്‍ യാത്ര കടന്നുപോകുന്ന പ്രദേശങ്ങളില്‍ സുരക്ഷാ പരിശോധന തുടരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. രാഹുല്‍ ഗാന്ധിയുടെ സുരക്ഷ ഉറപ്പാക്കാന്‍ വിശദമായ പദ്ധതിക്കാണ് രൂപം നല്‍കുന്നത്. 

അതേസമയം, പഞ്ചാബില്‍ ഭാരത് ജോഡോ യാത്രയ്ക്കിടെ സുരക്ഷാ വീഴ്ചയുണ്ടായി. യാത്ര പഞ്ചാബ് ഹോഷിയാപൂരിലെത്തിയപ്പോള്‍ സുരക്ഷാ വലയം ഭേദിച്ച്‌ എത്തിയ ആള്‍ രാഹുലിനെ ആലിംഗനം ചെയ്യാന്‍ ശ്രമിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments