പി.പി ചെറിയാന്‍
വാഷിങ്ങ്ടണ്‍: താലിബാന്‍ ആക്രമണം രൂക്ഷമായതോടെ അഫ്ഗാനിസ്ഥാന്‍ വിടാന്‍ സ്വന്തം പൗരന്മാര്‍ക്ക് നിര്‍ദേശം നല്‍കി .യുഎസ്. അമേരിക്കന്‍ പൗരന്മാര്‍ എത്രയും വേഗം അഫാഗാന്‍ വിടണം. പൗരന്മാരെ സംരക്ഷിക്കാനും സഹായിക്കാനുമുള്ള സാഹചര്യം പരിമിതമാണെന്നും കാബൂളിലെ യുഎസ് സ്ഥാനപതി കാര്യാലയം ശനിയാഴ്ച അറിയിച്ചു.
അഫ്ഗാനിസ്ഥാനില്‍ ആക്രമണവും ഭീഷണിയും രൂക്ഷമായ പശ്ചാത്തലത്തിലാണ് തീരുമാനം. മടങ്ങിപ്പോകാന്‍ ലഭ്യമാകുന്ന വിമാന സര്‍വീസുകള്‍ ഉപയോഗിക്കാം.
വാണിജ്യ വിമാനങ്ങളില്‍ സഞ്ചരിക്കാനുള്ള സാമ്പത്തികാവസ്ഥയില്ലാത്തവര്‍ക്ക് ടിക്കറ്റ് എടുക്കാന്‍ പ്രത്യേക വായ്പകള്‍ നല്‍കും. സ്വന്തം പൗരന്മാര്‍ എത്രയും വേഗം മടങ്ങിപ്പോകുക മാത്രമാണ് ലക്ഷ്യമെന്നും യുഎസ് സ്ഥാനപതി കാര്യാലയം അറിയിച്ചു.
അഫ്ഗാന്‍ സര്‍ക്കാരും താലിബാനും തമ്മിലുള്ള പോരാട്ടം നേര്‍ക്കുനേര്‍ എത്തിയതോടെയാണ് മടങ്ങിപ്പോകാന്‍ സ്വന്തം പൗരന്മാര്‍ക്ക് യുഎസ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ആശങ്കപ്പെടുത്തുന്ന സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ കാര്യാലയത്തിലെ ഉദ്യോഗസ്ഥരുടെ എണ്ണത്തില്‍ കുറവ് വരുത്തി.
അഫ്ഗാനിസ്ഥാനിലെ സാഹചര്യം വൈറ്റ് ഹൗസ് നിരീക്ഷിക്കുന്നുണ്ട്. “അവിടുത്തെ സാഹചര്യം ഞങ്ങള്‍ നിരീക്ഷിക്കുകയാണ്. താലിബാന്റെ നിയന്ത്രണത്തിലുള്ള ഭാഗങ്ങളില്‍ ആക്രമണവും സംഘര്‍ഷവും വര്‍ധിച്ചു.
പ്രതികാരബുദ്ധിയോടെയുള്ള ആക്രമണങ്ങളില്‍ അഫ്ഗാന്‍ പൗരന്മാര്‍ കൊല്ലപ്പെടുന്നതില്‍ ആശങ്കയുണ്ട്”- എന്നും വെള്ളിയാഴ്ച നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വൈറ്റ് ഹൗസ് വക്താവ് ജെന്‍ പ്‌സാകി പറഞ്ഞു.
അ ഫ്ഗാന്‍ സര്‍ക്കാരിന്റെ മാധ്യമവിഭാഗം മേധാവി ദവ ഖാന്‍ മിനപാലിനെ താലിബാന്‍ ഭീകരര്‍ വര്‍ധിച്ചിരുന്നു. സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ലക്ഷ്യമാക്കിയുള്ള ആക്രമണങ്ങള്‍ വര്‍ധിപ്പിക്കുമെന്ന ഭീഷണിയും നല്‍കിയിട്ടുണ്ട്.
താത്കാലിക പ്രതിരോധമന്ത്രി ബിസ്മില്ല മുഹമ്മദിയുടെ വീടിന് നേരെ ആക്രമണം നടത്തിയതിന് പിന്നാലെയാണ് സര്‍ക്കാരുമായി ബന്ധപ്പെട്ടുള്ളവരെ ലക്ഷ്യം വെക്കുന്നുവെന്ന് താലിബാന്‍ അറിയിച്ചത്.