Friday, January 3, 2025

HomeUS Malayaleeമാസ്കിന് നിബന്ധിക്കുന്നവരുടെ ശമ്പളം തടഞ്ഞുവെയ്ക്കും: ഫ്‌ളോറിഡാ ഗവര്‍ണ്ണര്‍

മാസ്കിന് നിബന്ധിക്കുന്നവരുടെ ശമ്പളം തടഞ്ഞുവെയ്ക്കും: ഫ്‌ളോറിഡാ ഗവര്‍ണ്ണര്‍

spot_img
spot_img

പി.പി. ചെറിയാന്‍

ഫ്‌ളോറിഡാ: പുതിയ അദ്ധ്യയനവര്‍ഷം വിദ്യാലയങ്ങള്‍ തുറക്കുമ്പോള്‍ വിദ്യാര്‍ത്ഥികള്‍ മാസ്ക്ക് ധരിക്കേണ്ടതില്ല എന്ന് ഫ്‌ളോറിഡാ ഗവര്‍ണ്ണറുടെ ഉത്തരവ് ലംഘിച്ച് സ്ക്കൂള്‍ ലീഡര്‍മാര്‍ കുട്ടികളെ മാസ്ക്ക് ധരിക്കാന്‍ നിര്‍ബന്ധിച്ചാല്‍ അവരുടെ ശമ്പളം തടഞ്ഞുവെക്കാന്‍ മടിക്കുകയില്ലെന്ന് ഫ്‌ളോറിഡാ ഗവര്‍ണ്ണര്‍ വീണ്ടും മുന്നറിയിപ്പു നല്‍കി. സ്വയമായി മാസ്ക്ക് ധരിച്ചാല്‍ അതിനെ എതിര്‍ക്കയില്ലെന്നും ഗവര്‍ണ്ണര്‍ വ്യക്തമാക്കി.

യുവജനങ്ങളില്‍ ഡെല്‍റ്റാ വേരിയന്റ് വര്‍ദ്ധിക്കുന്നു എന്ന സാഹചര്യത്തിലാണ് ചില വിദ്യാഭ്യാസ ജില്ലകളില്‍ മാസ്ക്ക് ധരിക്കണമെന്ന് നിര്‍ബന്ധിക്കുന്നത്. ഇത് വിദ്യാര്‍ത്ഥികളുടെ സുരക്ഷ കരുതിയാണെന്നാണ് ഇവരുടെ വാദം.

ഡെല്‍റ്റാ വേരിയന്റ് വ്യാപനം കുട്ടികളില്‍ കാണുന്നില്ലായെന്നും, അമേരിക്കയില്‍ ഇതുവരെ ഏകദ്ദേശം ഒരു ശതമാനത്തിന് താഴെ മാത്രമേ കുട്ടികളില്‍ കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളതെന്നും, അതില്‍ തന്നെ 0.01 ശതമാനത്തിനു താഴെ മാത്രമേ കുട്ടികളെ കോവിഡ് ബാധിച്ചു ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുള്ളൂവെന്നുമാണ് കണക്കുകള്‍ ഉദ്ധരിച്ചു ഫ്‌ളോറിഡാ ഗവര്‍ണ്ണര്‍ പറയുന്നത്.

അമേരിക്കയില്‍ സ്ക്കൂളുകളില്‍ പോയതിനാല്‍ കോവിഡ് ബാധിച്ചു കുട്ടികളാരും മരിച്ചു എന്ന് ഒരു സംഭവം പോലും റിപ്പോര്‍ട്ടു ചെയ്യപ്പെട്ടതായി അറിവില്ലെന്നും, എന്നാല്‍ സ്ക്കൂളില്‍ പോകാതെ വീട്ടിലിരുന്ന നിരാശമൂലവും, മറ്റു പല മാനസിക അസ്വസ്ഥത മൂലവും കുട്ടികള്‍ മരിച്ചസംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നും വിശദീകരണം നല്‍കിയിട്ടുണ്ട്.

ഇതിന്റെയെല്ലാം അടിസ്ഥാനത്തിലാണ് കുട്ടികള്‍ സ്ക്കൂളുകളില്‍ പോയി പഠിക്കണമെന്ന തീരുമാനം സ്വീകരിച്ചതെന്നും വിശദീകരണം ഉണ്ട്. ടെക്‌സസ് ഗവര്‍ണ്ണറും, ഫ്‌ളോറിഡാ ഗവര്‍ണ്ണറും സ്ക്കൂള്‍ തുറന്ന വിദ്യാര്‍ത്ഥികള്‍ ക്ലാസ്സില്‍ വരണമെന്ന് ഉത്തരവിറക്കിയിട്ടുള്ളതാണ്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments