Monday, December 23, 2024

HomeAmericaബര്‍ഗന്‍ കൗണ്ടി മലയാളി ക്രിസ്ത്യന്‍ ഫെലോഷിപ്പ് ഈസ്റ്റര്‍ ആ ഘോഷം ഏപ്രില്‍ 16ന്

ബര്‍ഗന്‍ കൗണ്ടി മലയാളി ക്രിസ്ത്യന്‍ ഫെലോഷിപ്പ് ഈസ്റ്റര്‍ ആ ഘോഷം ഏപ്രില്‍ 16ന്

spot_img
spot_img

വര്‍ഗീസ് പ്ലാമൂട്ടില്‍

ബര്‍ഗന്‍ഫീല്‍ഡ്, ന്യൂജേഴ്സി: ബര്‍ഗന്‍ കൗണ്ടി മലയാളി ക്രിസ്ത്യന്‍ ഫെലോഷിപ്പിന്‍റെ
ഈസ്റ്റര്‍ ആഘോഷം 2023 ഏപ്രില്‍ 16 ഞായറാഴ്ച വൈകുന്നേരം 5 മണി മുതല്‍ 8 മണിവരെ ബര്‍ഗന്‍ഫീല്‍ഡ് സെന്‍റ് മേരീസ് സിറിയക്ക് ഓര്‍ത്തഡോക്സ് ദേവാലയത്തില്‍വെച്ച് നടത്തപ്പെടുന്നതാണ്. സെന്‍റ് പീറ്റേഴ്സ് മാര്‍ത്തോമ്മ ചര്‍ച്ച് വാഷിംഗ്‍ണ്‍ ടൗണ്‍ഷിപ്പ് വികാരി റവ. സാം റ്റി. മാത്യു ഈസ്റ്റര്‍ സന്ദേശം നല്‍കും.

വിവിധ ദേവാലയങ്ങളിലെ ഗായകസംഘങ്ങള്‍ ഗാനങ്ങളാലപിക്കും. നാലു പതിറ്റാണ്ടുകളോളം നോര്‍ത്ത് ജേഴ്സിയില്‍ പ്രവര്‍ത്തിച്ചുവരുന്ന എക്യുമെനിക്കല്‍ ചാരിറ്റബിള്‍ സംഘടനയാണ് ബര്‍ഗന്‍ കൗണ്ടി മലയാളി ക്രിസ്ത്യന്‍ ഫെലോഷിപ്പ്(ബി. സി. എം. സി.ഫെലോഷിപ്പ്).

കൂടുതല്‍ വിവരങ്ങള്‍ക്ക്, റവ. ഫാ. ഡോ. ബാബു കെ. മാത്യു പ്രസിഡന്‍റ് (201) 562-6112, വിക്ലിഫ് തോമസ്, വൈസ് പ്രസിഡന്‍റ് (201 925-5686
രാജന്‍ മോഡയില്‍, സെക്രട്ടറി (201) 674-7492 മിസിസ് അജു തര്യന്‍, ട്രഷറര്‍ (201) 724-9117 സുജിത് ഏബ്രഹാം, അസി. സെക്രട്ടറി (201 496-4636

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments