Friday, November 22, 2024

HomeTechnologyആഗോളതലത്തില്‍ ഐടി മേഖലയില്‍ വന്‍ പ്രതിസന്ധി

ആഗോളതലത്തില്‍ ഐടി മേഖലയില്‍ വന്‍ പ്രതിസന്ധി

spot_img
spot_img

ആഗോളതലത്തില്‍ ഐടി മേഖല വന്‍ പ്രതിസന്ധി നേരിടുന്നതായി റിപ്പോര്‍ട്ട്. ഈ വര്‍ഷം ഇതുവരെ ലക്ഷക്കണക്കിന് ജീവനക്കാര്‍ക്കാണ് തൊഴില്‍ നഷ്ടപ്പെട്ടത്.

2023 ആരംഭത്തില്‍, അതായത് 3 മാസത്തിനിടെ ഐടി മേഖലയില്‍ ലക്ഷക്കണക്കിന് ജീവനക്കാര്‍ക്ക് ജോലി നഷ്ടപ്പെട്ടു. 9000 ജീവനക്കാരെയാണ് ആമസോണ്‍ ഈ വര്‍ഷം പിരിച്ചുവിട്ടത്. ഇതോടെ, ആമസോണ്‍ ഇതിനകം 27,000 ജീവനക്കാരെ പിരിച്ചുവിട്ടു.

ആമസോണ്‍ മാത്രമല്ല അഞ്ഞൂറിലധികം കമ്ബനികള്‍ ഈ വര്‍ഷം ജീവനക്കാരെ പിരിച്ചുവിട്ടു. പുറത്തുവരുന്ന കണക്കുകള്‍ അനുസരിച്ച്‌ ഐടി മേഖലയില്‍ ഇതുവരെ ഒന്നരലക്ഷത്തോളം ജീവനക്കാര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടു. ഐടി മേഖലയില്‍ തൊഴിലവസരങ്ങളില്‍ തുടര്‍ച്ചയായ വെട്ടിക്കുറവാണ് കണ്ടുവരുന്നത്.

ടെക് മേഖലയിലെ തൊഴില്‍ വെട്ടിക്കുറവുകള്‍ ട്രാക്ക് ചെയ്യുന്ന വെബ്‌സൈറ്റായ Layoff.FYI-യുടെ ഏറ്റവും പുതിയ ഡാറ്റ അനുസരിച്ച്‌, 503 ടെക് കമ്ബനികള്‍ ഇതുവരെ 148,165 ജീവനക്കാരെ പിരിച്ചുവിട്ടു. ടെക് കമ്ബനികള്‍ക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കും 2022-ല്‍ കുറഞ്ഞത് 1.6 ലക്ഷം ജീവനക്കാരെയെങ്കിലും ഇതുവരെ പിരിച്ചു വിടേണ്ടതായി വന്നതായി റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

ഏകദേശം 1,046 ടെക് കമ്ബനികള്‍ (വലിയ ടെക് കമ്ബനികള്‍ മുതല്‍ സ്റ്റാര്‍ട്ടപ്പുകള്‍ വരെ) കഴിഞ്ഞ വര്‍ഷം 1.61 ലക്ഷത്തിലധികം ജീവനക്കാരെ പിരിച്ചുവിട്ടു. ആമസോണ്‍, മൈക്രോസോഫ്റ്റ്, ഗൂഗിള്‍, സെയില്‍സ്ഫോഴ്സ് തുടങ്ങിയ കമ്ബനികള്‍ ജനുവരിയില്‍ മാത്രം ആഗോളതലത്തില്‍ ഏകദേശം 1 ലക്ഷം ജീവനക്കാരെ പിരിച്ചുവിട്ടു.

2023 ജനുവരിയില്‍ 1,02,943 പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടപ്പോള്‍ ഫെബ്രുവരിയില്‍ യുഎസിലെ കമ്ബനികള്‍ 77,770 തൊഴിലവസരങ്ങള്‍ വെട്ടിക്കുറച്ചു. മാര്‍ച്ചില്‍ ഇതുവരെ 21,387 പേര്‍ക്കാണ് തൊഴില്‍ നഷ്ടപ്പെട്ടത്.

മെറ്റയുടെ സ്ഥാപകനും സിഇഒയുമായ മാര്‍ക്ക് സക്കര്‍ബര്‍ഗ്, വരും മാസങ്ങളില്‍ നിരവധിപേര്‍ക്ക് ജോലി നഷ്ടപ്പെടുമെന്ന സൂചന നല്‍കിയിട്ടുണ്ട്

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments