നടനും മുന്‍ എം പിയുമായ ഇന്നസെന്റിന്റെ നില അതീവ ഗുരുതരമെന്ന് റിപ്പോര്‍ട്ട്. കൊച്ചിയിലെ ലേക്‌ഷോര്‍ ആശുപത്രിയില്‍ ജീവന്‍ രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് നടന്‍ തുടരുന്നത്.
രണ്ടാഴ്ച മുമ്ബാണ് ഇന്നസെന്റിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.അര്‍ബുദത്തെത്തുടര്‍ന്നുള്ള ശാരീരിക അസ്വസ്ഥതകള്‍ മൂലമായിരുന്നു അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് നില അതീവ ഗുരതരമാണെന്ന് റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. എന്നാല്‍ പിന്നീട് മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ വന്നു.
എന്നാല്‍ ഇപ്പോള്‍ ആരോഗ്യനില വീണ്ടും ഗുരുതരമായെന്നും വെന്റിലേറ്ററിലാണെന്നും റിപ്പോര്‍ട്ട് ഉണ്ട്. അര്‍ബുദത്തോട് പോരാടി ജീവിതത്തിലേക്ക് തിരിച്ച് വന്ന വ്യക്തിയാണ് ഇന്നസെന്റ്. കാന്‍സര്‍ വന്നപ്പോള്‍ ഭയന്നോടനല്ല പകരം ചിരിച്ച് കൊണ്ട് സധൈര്യം അതിനോട് പോരാടുകയാണ് താന്‍ ചെയ്തതെന്ന് ഇന്നെസന്റ് പറഞ്ഞിട്ടുണ്ട്. തന്റെ കാന്‍സര്‍ അനുഭവങ്ങള്‍ പറയുന്ന ‘കാന്‍സര്‍ വാര്‍ഡിലെ ചിരി’ എന്ന പുസ്തകവും ഇന്നസെന്റ് എഴുതിയിട്ടുണ്ട്.
ഇന്നസെന്റിന്റെ ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ ചിത്രം കടുവയാണ്.