Sunday, December 22, 2024

HomeCinemaദൈവം വലിയവനാണെന്ന് നാദിര്‍ഷ; ഈശോ പ്രദര്‍ശിപ്പിക്കാമെന്ന് കോടതി

ദൈവം വലിയവനാണെന്ന് നാദിര്‍ഷ; ഈശോ പ്രദര്‍ശിപ്പിക്കാമെന്ന് കോടതി

spot_img
spot_img

തന്റെ ഈശോ സിനിമ പ്രദര്‍ശിപ്പിക്കാമെന്ന ഹൈക്കോടതി വിധിയില്‍ സന്തോഷം അറിയിച്ച് നാദിര്‍ഷ രംഗത്തെത്തി. ദൈവം വലിയവനാണ് എന്നാണ് പൊതുതാത്പര്യ ഹര്‍ജി തള്ളിയ വിവരം പങ്കുവച്ച് നാദിര്‍ഷ കുറിച്ചത്. നിരവധിപേര്‍ നാദിര്‍ഷയ്ക്കു പിന്തുണ അറിയിച്ച് രംഗത്തുവന്നു.

ഈശോ: നോട്ട് ഫ്രം ദറ ബൈബിള്‍ എന്ന പോസ്റ്റര്‍ റിലീസ് ചെയ്ത് മാസങ്ങള്‍ക്ക് ശേഷമാണ് ചിത്രത്തിന്റെ പേരിനെതിരെ ചില ക്രൈസ്തവ സംഘടനകള്‍ രംഗത്തെത്തിയത്. മതവികാരം വ്രണപ്പെടുത്തുന്നതാണ് സിനിമയുടെ പേര് എന്ന് ആരോപിച്ചാണ് വിമര്‍ശനങ്ങള്‍ ഉയര്‍ന്നത്.

എന്നാല്‍ ചിത്രം ഈശോയുമായി ബന്ധപ്പെട്ടല്ല, പേര് മാറ്റില്ല എന്ന് വ്യക്തമാക്കി നാദിര്‍ഷ രംഗത്തെത്തിയിരുന്നു. ഫെഫ്കയും വിഷയത്തില്‍ നാദിര്‍ഷയെ പിന്തുണയ്ക്കുന്ന നിലപാടാണ് സ്വീകരിച്ചത്.

സിനിമയ്ക്ക് ദൈവത്തിന്റെ പേര് നല്‍കിയെന്ന കാരണത്താല്‍ വിഷയത്തില്‍ ഇടപെടാനാകില്ലെന്ന് കോടതി അറിയിച്ചു. സിനിമയ്ക്ക് പ്രദര്‍ശനാനുമതി നല്‍കരുത് എന്ന ആവശ്യപ്പെട്ട് കൊച്ചിയിലെ ക്രിസ്ത്യന്‍ അസോസിയേഷന്‍ ആന്‍ഡ് അലയന്‍സ് ഫോറമാണ് ഹര്‍ജി നല്‍കിയത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments