Thursday, January 2, 2025

HomeCrimeഅഞ്ചു വയസുകാരന്റെ വെടിയേറ്റ് മൂന്നു വയസുകാരിക്ക് ദാരുണാന്ത്യം

അഞ്ചു വയസുകാരന്റെ വെടിയേറ്റ് മൂന്നു വയസുകാരിക്ക് ദാരുണാന്ത്യം

spot_img
spot_img

പി.പി. ചെറിയാന്‍

മിനസോട്ട: മിനസോട്ടയില്‍ ഓഗസ്റ്റ് 15-നു വെള്ളിയാഴ്ച അഞ്ചുവയസുകാരന്റെ കൈയില്‍ ലഭിച്ച തോക്കില്‍ നിന്നും ചീറിപ്പാഞ്ഞ വെടിയുണ്ട മുന്നു വയസുകാരിയുടെ ജീവനെടുത്തതായി മിനസോട്ട അധികൃതര്‍ ശനിയാഴ്ച അറിയിച്ചു.

വിഡിയോ കണ്ടുകൊണ്ടിരുന്ന മുപ്പത് വയസുള്ള മാതാവ് സ്വന്തം വീട്ടില്‍ വച്ചു കുട്ടിയുടെ വെടിയേറ്റ് മരിച്ച സംഭവം രണ്ടു ദിവസം മുമ്പാണ് റിപ്പോര്‍ട്ട് ചെയ്തത്.

മിനസോട്ട കാമ്പ് കൗണ്ടിയില്‍ ബെനയിലെ വീട്ടില്‍ വച്ചായിരുന്നു സംഭവം. വിവരം അറിഞ്ഞെത്തിയ പാരമെഡിക്കസ് ഡിയര്‍ റിവറിലുള്ള ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആണ്‍കുട്ടിക്ക് തോക്ക് എവിടെനിന്നും ലഭിച്ചുവെന്ന് പോലീസ് അന്വേഷിച്ചുവരുന്നു.

ഈവര്‍ഷം രാജ്യത്ത് 239 വെടിവെയ്പുകളാണ് കുട്ടികളുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടുള്ളതെന്നും ഇതില്‍ 94 പേര്‍ക്ക് ജീവന്‍ നഷ്ടമായെന്നും 157 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി നോണ്‍ പ്രോഫിറ്റ് അഡ്വക്കേറ്റിംഗ് ഗണ്‍ കണ്‍ട്രോള്‍ സംഘടന അറിയിച്ചു.

പല കേസുകളിലും മാതാപിതാക്കളുടെ അശ്രദ്ധയാണ് നിറ തോക്ക് കുട്ടികളുടെ കൈയില്‍ കിട്ടുവാന്‍ കാരണമെന്നും, ഇക്കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ടതുണ്ടെന്നും, തോക്കുകള്‍ സുരക്ഷിതമായി കുട്ടികള്‍ക്ക് ലഭിക്കാത്ത സ്ഥലങ്ങളില്‍ ഭദ്രമായി വെയ്ക്കണമെന്നും അധികൃതര്‍ പലതവണ വ്യക്തമാക്കിയിട്ടുള്ളതാണ്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments