Monday, December 23, 2024

HomeWorldEuropeപാവപ്പെട്ടവരെയും അശരണരെയും സംരക്ഷിക്കാന്‍ ഓശാന ഞായര്‍ ഉപകരിക്കട്ടെ: മാര്‍പാപ്പ

പാവപ്പെട്ടവരെയും അശരണരെയും സംരക്ഷിക്കാന്‍ ഓശാന ഞായര്‍ ഉപകരിക്കട്ടെ: മാര്‍പാപ്പ

spot_img
spot_img

വത്തിക്കാന്‍ സിറ്റി : പാവപ്പെട്ടവരെയും അശരണരെയും സംരക്ഷിക്കാന്‍ ഓശാന ഞായര്‍ ഉപകരിക്കട്ടെ എന്ന് ഫാന്‍സിസ് മാര്‍പാപ്പ.

വത്തിക്കാനിലെ രണ്ടു മണിക്കൂര്‍ നീണ്ട ചടങ്ങുകളില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ മുഴുവന്‍ സമയവും പങ്കെടുത്തു. കുരുത്തോലയും ഒലീവ് ശാഖകളുമേന്തിയ വിശ്വാസികള്‍ക്കൊപ്പം തുറന്ന വെള്ള വാഹനത്തിലാണ് മാര്‍പാപ്പ സെന്റ് പീറ്റേഴ്‌സ് ചത്വരത്തിലെ തുറന്ന വേദിയിലെത്തിയത്. ശ്വാസതടസ്സത്തെ തുടര്‍ന്ന് ആശുപത്രിയിലായിരുന്ന മാര്‍പാപ്പ ശനിയാഴ്ചയാണു വത്തിക്കാനില്‍ തിരിച്ചെത്തിയത്. പാവപ്പെട്ടവരെയും അശരണരെയും സംരക്ഷിക്കാന്‍ ഓശാന ഞായര്‍ സന്ദേശത്തില്‍ മാര്‍പാപ്പ ലോകത്തോട് അഭ്യര്‍ഥിച്ചു. ചടങ്ങില്‍ മുഴുവന്‍ സമയവും ഇരുന്നു പങ്കെടുത്ത മാര്‍പാപ്പ എഴുന്നേറ്റുനിന്ന് ആശീര്‍വാദം നല്‍കി. കുര്‍ബാനയ്ക്കുശേഷം വാഹനത്തില്‍ മാര്‍പാപ്പ 10 മിനിറ്റ് വിശ്വാസികള്‍ക്കിടയിലൂടെ സഞ്ചരിച്ചു സ്‌നേഹം പങ്കുവച്ചു.

വിശുദ്ധവാര കര്‍മങ്ങളില്‍ മാര്‍പാപ്പ പങ്കെടുക്കുമെന്നു വത്തിക്കാന്‍ അറിയിച്ചു. പെസഹ ശുശ്രൂഷകളില്‍ റോമിലെ ഒരു ജയിലില്‍ തടവുകാരോടൊപ്പമാകും പങ്കെടുക്കുക. ദുഃഖ വെള്ളിയില്‍ റോമിലെ പുരാതന കൊളീസിയം ചുറ്റിയുള്ള കുരിശിന്റെ വഴിയില്‍ പങ്കെടുക്കുമോ എന്നു വ്യക്തമല്ല. എന്നാല്‍, ഈസ്റ്റര്‍ കുര്‍ബാനയില്‍ പങ്കെടുത്തു സന്ദേശം നല്‍കും.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments