കോഴിക്കോട്: ആലപ്പുഴ കണ്ണൂർ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ്സിൽ യാത്രക്കാരുടെ ദേഹത്ത് പെട്രോൾ ഒഴിച്ച് തീയിട്ട സംഭവത്തിൽ പ്രതിയുടെ രേഖാചിത്രം പോലീസ് പുറത്തുവിട്ടു. ട്രെയിനിലുണ്ടായിരുന്ന ദൃക്‌സാക്ഷി റാഷിക്ക് നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് രേഖാചിത്രം തയ്യാറാക്കിയത്. ചിത്രവും താൻ കണ്ട ആളുമായി സാമ്യം ഉണ്ടെന്ന് റാഷിക്ക് സ്ഥിരീകരിച്ചു.
സാഹചര്യത്തെളിവുകൾ പ്രകാരം കൃത്യം പെട്ടെന്നുള്ള പ്രകോപനത്തിൽ ചെയ്തതല്ല മറിച്ച ആസൂത്രിതമാണ് എന്നതിലേക്കാണ് വിരൽ ചൂണ്ടുന്നത്. ടിക്കറ്റ് എടുക്കാതെ ട്രെയിനിൽ കയറിയ അക്രമി എവിടെ നിന്നാണ് ട്രെയിനിൽ കയറിയതെന്ന് കണ്ടെത്താൻ റെയിൽവേ സ്‌റ്റേഷനുകൾ കേന്ദ്രീകരിച്ച് അന്വേഷണം ഊർജിതമാണ്. പെട്രോൾ പമ്പുകൾ കേന്ദ്രീകരിച്ചുള്ള അന്വേഷണവും ആരംഭിച്ചിട്ടുണ്ട്.
പ്രതിയുടേതെന്ന് സംശയിക്കുന്ന ബാഗിൽ നിന്ന് ഇംഗ്ലീഷിലും ഹിന്ദിയിലും കുറിപ്പുകൾ കണ്ടെത്തിയിരുന്നു. രണ്ടു ഭാഷകളിലും പ്രാവീണ്യമുള്ളയാളാണെന്ന് കുറിപ്പുകൾ വ്യക്തമാക്കുന്നുണ്ട്. ഇതിൽ ഒരു കുപ്പി പെട്രോൾ ഉണ്ടായിരുന്നു. നോട്ട്ബുക്ക്, ലഘുഭക്ഷണം, വസ്ത്രം, കണ്ണട, ഒരു പേഴ്‌സ്, മറ്റുചില വസ്തുക്കൾ എന്നിവ ബാഗിൽ നിന്ന് കണ്ടെത്തി. ബാഗിൽ നിന്ന് ഒരു മൊബൈൽ ഫോണും പേഴ്‌സിൽ നിന്ന് കഷ്ണം കടലാസും ഫോറൻസിക് സംഘം കണ്ടെത്തി.
ഒട്ടേറെ ദുരൂഹത നിറഞ്ഞതാണ് കണ്ടെത്തിയ നോട്ട്ബുക്കിലെ കുറിപ്പുകൾ. ഡയറിക്കുറിപ്പുകൾ പോലെ കൃത്യമായ തീയതി നൽകിയിട്ടുണ്ട്. ജീവിതത്തിൽ നേടേണ്ട ലക്ഷ്യങ്ങൾ, പണം കുറച്ചു ചെലവാക്കണം, പുകയില ഉപയോഗം നിർത്തണം, വിവിധ സ്ഥലപ്പേരുകൾ തുടങ്ങി പരസ്പരബന്ധമില്ലാത്ത പല കാര്യങ്ങളും കുറിച്ചിട്ടുണ്ട്. പല ആകൃതിയിലും വലിപ്പത്തിലും എസ് എന്ന ഇംഗ്ലീഷ് അക്ഷരം നോട്ട്ബുക്കിൽ കാണാം. ചിലരുടെ പേരുകളും പലഭാഗത്തായി കുറിച്ചിട്ടുണ്ട്. കുറിപ്പിൽ ആവർത്തിച്ചെഴുതിയ ചില പേരുകളിൽ നിന്ന് ഇയാൾക്ക് മറ്റാരുടേയോ സഹായം കിട്ടിയതായി സൂചനയുണ്ട്.
ഞായറാഴ്ച രാത്രി 9.11ന് കോഴിക്കോട് റെയിൽവേ സ്‌റ്റേഷനിൽനിന്നു കണ്ണൂരിലേക്ക് പുറപ്പെട്ട ആലപ്പുഴ കണ്ണൂർ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ് ട്രെയിനിൽ എലത്തൂരിൽ വച്ചാണ് സംഭവമുണ്ടായത്. അക്രമി ഡി1 കോച്ചിൽ പെട്രോൾ ഒഴിച്ച് തീകൊളുത്തുകയായിരുന്നു.
ട്രാക്കിൽനിന്ന് 3 മൃതദേഹങ്ങളും കണ്ടെടുത്തു. തീ പടർന്നപ്പോൾ രക്ഷപ്പെടാൻ ട്രെയിനിൽനിന്ന് പുറത്തേക്ക് ചാടിയതിനെ തുടർന്നാണ് മരണമെന്നാണ് സംശയം.
3 സ്ത്രീകൾ ഉൾപ്പെടെ 9 യാത്രക്കാർക്ക് പൊള്ളലേറ്റു. ഇവർ ചികിത്സയിലാണ്.
കോരപ്പുഴയ്ക്കും എലത്തൂരിനും ഇടയിൽ ട്രാക്കിലാണ് മൂന്നു പേരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. മട്ടന്നൂർ സ്വദേശി റഹ്മത്ത്, റഹ്മത്തിന്റെ സഹോദരിയുടെ മകൾ സഹറ (2), നൗഫീഖ് എന്നിവർ മരിച്ചു. തീപടർന്നപ്പോൾ രക്ഷപ്പെടാൻ ട്രെയിനിൽനിന്ന് പുറത്തേക്ക് ചാടിയതിനെ തുടർന്നാണ് മരണമെന്നാണ് സംശയം.
തീപിടിത്തമുണ്ടായ ട്രെയിനിൽനിന്നും അമ്മയേയും കുഞ്ഞിനേയും കാണാതായെന്നു സഹയാത്രികർ അറിയിച്ചിരുന്നു. തീപിടിത്തമുണ്ടായപ്പോൾ ഒരു സ്ത്രീ പരിഭ്രാന്തിയിൽ ഇറങ്ങിയതായി ഇവർ അറിയിച്ചിരുന്നു. ട്രെയിൻ കണ്ണൂരിലെത്തിയപ്പോഴാണ് കാണാതായ വിവരം പുറത്തറിയുന്നത്.
തുടർന്ന് പൊലീസും ബന്ധുക്കളും അന്വേഷണം തുടങ്ങിയിരുന്നു. ഇതിനിടെയാണ് റെയിൽവേ ട്രാക്കിൽ മൂന്നു മൃതദേഹങ്ങൾ കണ്ടെത്തിയത്.
മൂന്നു സ്ത്രീകൾ ഉൾപ്പെടെ 9 യാത്രക്കാർക്ക് പൊള്ളലേറ്റു. ഇതിൽ അഞ്ചുപേരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും മൂന്നുപേരെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. കതിരൂർ സ്വദേശി അനിൽ കുമാർ, മകൻ അദ്വൈത്, ഭാര്യ സജിഷ, തളിപ്പറമ്പ് സ്വദേശി റൂബി, എറണാകുളം സ്വദേശിനി അശ്വതി, തളിപ്പറമ്പ് സ്വദേശി ജ്യോതീന്ദ്രനാഥ്, പ്രകാശൻ എന്നിവർക്കാണ് പരുക്കേറ്റത്.
ട്രെയിനിലെ തീവെപ്പിന് പിന്നാലെ ട്രാക്കില്‍ മരിച്ചനിലയില്‍ കണ്ടെത്തിയവരുടെ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയായി. കണ്ണൂര്‍ മട്ടന്നൂര്‍ സ്വദേശി റഹ്‌മത്ത്, സഹോദരിയുടെ മകള്‍ ഷഹ്‌റാമത്ത്, നഫീഖ് എന്നിവരുടെ ഇന്‍ക്വസ്റ്റാണ് പൂര്‍ത്തിയായത്.റഹ്‌മത്തിന്റെയും നൗഫീഖിന്റെയും ശരീരത്തില്‍ പൊള്ളലേറ്റ പാടുകളില്ലെന്നാണ് ഇന്‍ക്വസ്റ്റ് പരിശോധനയില്‍ വ്യക്തമായത്. ഇരുവരുടെയും തലയ്ക്ക് പിന്നില്‍ പരിക്കുണ്ട്. ട്രെയിനില്‍നിന്ന് വീണ് പരിക്കേറ്റതാകാമെന്നാണ് പ്രാഥമിക നിഗമനം. അതേസമയം, ഇവരെ തള്ളിയിട്ടതാണോ എന്നത് സംബന്ധിച്ചും അന്വേഷണം തുടരുകയാണ്.
കോഴിക്കോട് ചാലിയത്ത് താമസിക്കുന്ന സഹോദരിയുടെ മകളെ കൂട്ടാനായാണ് റഹ്‌മത്ത് കണ്ണൂരില്‍നിന്ന് പോയത്. സഹോദരിയുടെ മകളായ ഷഹ്‌റാമത്തുമായി തിരികെ കണ്ണൂരിലേക്ക് ട്രെയിനില്‍ വരുന്നതിനിടെയായിരുന്നു ദാരുണമായ സംഭവം. ഇവരുടെ ഒപ്പമുണ്ടായിരുന്ന റാസിഖിനും ട്രെയിനിലെ തീവെപ്പില്‍ പരിക്കേറ്റിട്ടുണ്ട്. റാഷിക്ക് നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് രേഖാചിത്രം തയ്യാറാക്കിയത്. ചിത്രവും താൻ കണ്ട ആളുമായി സാമ്യം ഉണ്ടെന്ന് റാഷിക്ക് സ്ഥിരീകരിച്ചു.
കണ്ണൂര്‍ പട്ടാന്നൂര്‍ സ്വദേശിയാണ് മരിച്ച നൗഫീഖ്. മലപ്പുറത്ത് നോമ്പുതുറ കഴിഞ്ഞ് മടങ്ങിയതായിരുന്നു. ഒന്നരവയസ്സുള്ള കുട്ടി ഉള്‍പ്പെടെ മൂന്ന് മക്കളുണ്ട്.