Sunday, May 11, 2025

HomeMain Storyസംശയം ചോദിച്ചു അടുത്തുകൂടി ആഭരണങ്ങൾ പൊട്ടിച്ചെടുക്കുന്ന സംഘത്തെ കുറിച്ച് പോലീസിന്റെ മുന്നറിയിപ്പ്

സംശയം ചോദിച്ചു അടുത്തുകൂടി ആഭരണങ്ങൾ പൊട്ടിച്ചെടുക്കുന്ന സംഘത്തെ കുറിച്ച് പോലീസിന്റെ മുന്നറിയിപ്പ്

spot_img
spot_img

പി പി ചെറിയാൻ

ഫ്രിസ്കോ (ഡാളസ്):ഡാളസ് കൗണ്ടിയിലെ ഫ്രിസ്കോ സിറ്റിയിൽ വർദ്ധിചു വരുന്ന ആഭരണ കവർച്ചക്കെതിരെ പോലീസിൻറെ മുന്നറിയിപ്പ് .ഫ്രിസ്കോ സിറ്റിയിൽ 2023 മാർച്ച് മുതൽ ഇന്നുവരെ 9 ആഭരണ കവർച്ച കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടതായി പൊലീസ് ഏപ്രിൽ 25 നു പുറത്തു വിട്ട റിപ്പോർട്ടിൽ പറയുന്നു.

ആഭരണം ധരിച്ച് ഒറ്റയ്ക്ക് നടക്കുന്നവരുടെ സമീപത്ത് അജ്ഞാതരായ ചിലർ എത്തി സംശയങ്ങൾ ചോദിച്ചു ഇവരുടെ ശ്രദ്ധ തിരിച്ചതിനു ശേഷം കയ്യിലും കഴുത്തിലും ഉള്ള ആഭരണങ്ങൾ പൊട്ടിച്ചെടുത്തു രക്ഷപെടുന്നതായി നിരവധി പരാതികൾ ലഭിക്കുന്നതായി പോലീസ് പറയുന്നു. ഇത്തരം സംഭവങ്ങളിൽഇതുവരെ അപകടങ്ങൾ ഒന്നും സംഭവിച്ചിട്ടില്ലെൻകിലും ജാഗൃത പുലർത്തണമെന്ന് പോലീസ് അഭ്യർത്ഥിച്ചു.

ചുറ്റുപാടുകൾ സസൂക്ഷ്മം നിരീക്ഷിക്കുക,അപരിചിതരിൽ നിന്നും അകന്നു നിൽക്കുന്നതിനു ശ്രമിക്കുക, ഒറ്റയ്ക്ക് നടക്കാതെ കൂട്ടമായി നടക്കുവാൻ ശ്രമിക്കുക, വിലയേറിയ ആഭരണങ്ങൾ ധരിച്ചവർ പുറത്ത് കാണാതെ മറച്ചുവയ്ക്കുക , സംശയാസ്പദ രീതിയിൽ ആരെയെങ്കിലും കാണുകയാണെങ്കിൽ പോലീസിനെ വിവരം അറിയിക്കുക തുടങ്ങിയ മുന്നറിയിപ്പുകളാണ് പോലീസ് ഇവിടെയുള്ള ജനങ്ങൾക്ക് നൽകിയിരിക്കുന്നത് കഴിഞ്ഞവർഷവും ലഭിച്ച ഇതുപോലെയുള്ള നിരവധി കവർച്ച കേസുകളെ കുറിച്ചു പോലീസ് അന്വേഷിച്ചുവരികയാണ്

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments