Friday, May 23, 2025

HomeNewsIndiaഅപകീര്‍ത്തി കേസ്; രാഹുല്‍ കുറ്റക്കാരനാണെന്ന വിധിക്ക് അടിയന്തര സ്റ്റേ ഇല്ല

അപകീര്‍ത്തി കേസ്; രാഹുല്‍ കുറ്റക്കാരനാണെന്ന വിധിക്ക് അടിയന്തര സ്റ്റേ ഇല്ല

spot_img
spot_img

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് മുന്‍ ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് ഇന്നും ആശ്വാസമില്ല. ‘മോദി’ പ്രസംഗവുമായി ബന്ധപ്പെട്ട അപകീര്‍ത്തിക്കേസില്‍ മജിസ്‌ട്രേറ്റ് കോടതി വിധിച്ച രണ്ടു വര്‍ഷം തടവ് ഹൈക്കോടതി റദ്ദാക്കിയില്ല.

ഇന്നലെയും ഇന്നും ഹര്‍ജിയില്‍ വാദം കേട്ട ഹൈക്കോടതി ഹര്‍ജിയില്‍ അന്തിമ തീരുമാനം എടുക്കാതെ മാറ്റിവച്ചു.

സൂറത്ത് മജിസ്‌ട്രേറ്റ് കോടതിയുടെ വിധി ജില്ലാ കോടതി ശരിവച്ചതിനെ തുടര്‍ന്നാണ് രാഹുല്‍ ഗാന്ധി ഗുജറാത്ത് ഹൈക്കോടതിയെ സമീപിച്ചത്. ശിക്ഷ റദ്ദാക്കണമെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ ആവശ്യം. എന്നാല്‍ ഇക്കാര്യം കോടതി അംഗീകരിച്ചില്ല. ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാതെയാണ് ഹര്‍ജി കോടതി മാറ്റിവച്ചത്. വേനലവധിക്ക് ശേഷമാകും ഇനി ഹര്‍ജി പരിഗണിക്കുക. ജൂണ്‍ 4ന് ശേഷമാകുമെന്നാണ് വിവരം.

അപ്പീല്‍ പരിഗണിച്ച കോടതി രാഹുല്‍ ഗാന്ധിയുടെ ശിക്ഷ താല്‍ക്കാലികമായെങ്കിലും റദ്ദാക്കാന്‍ തയ്യാറായില്ല എന്നതാണ് എടുത്തു പറയേണ്ടത്. ജൂണില്‍ കോടതി രാഹുലിന്റെ ഹര്‍ജി വീണ്ടും പരിഗണിക്കുന്ന വേളയില്‍ അന്തിമ തീരുമാനം പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ന് വിധിയുണ്ടാകുമെന്നാണ് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നത്.

അന്തിമ തീരുമാനം എടുക്കുന്നത് വരെ ഹൈക്കോടതി ഇടക്കാല ആശ്വാസം നല്‍കണം എന്ന് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം കോടതി പരിഗണിച്ചില്ല. ഐപിസി 499, 500 വകുപ്പുകള്‍ പ്രകാരം രാഹുല്‍ ഗാന്ധിക്ക് രണ്ട് വര്‍ഷം തടവ് ശിക്ഷയാണ് സൂറത്ത് മജിസ്‌ട്രേറ്റ് കോടതി വിധിച്ചത്. അപകീര്‍ത്തി കേസില്‍ പരമാവധി ശിക്ഷ നല്‍കിയതിനെതിരെ നിയമ വിദഗ്ധര്‍ തന്നെ രംഗത്തുവന്നിരുന്നു

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments