Sunday, May 11, 2025

HomeNewsKeralaപ്രവീണ്‍ നാഥിന്‍റെ മരണം: ഭാര്യയും ആത്മഹത്യക്ക് ശ്രമിച്ചു

പ്രവീണ്‍ നാഥിന്‍റെ മരണം: ഭാര്യയും ആത്മഹത്യക്ക് ശ്രമിച്ചു

spot_img
spot_img

തൃശൂര്‍: വിഷം കഴിച്ച്‌ ജീവനൊടുക്കിയ ട്രാന്‍സ്‌മെന്‍ പ്രവീണ്‍നാഥിന്റെ ഭാര്യയും ആത്മഹത്യക്ക് ശ്രമിച്ചു. പാറ്റ ഗുളിക കഴിച്ച്‌ അവശനിലയിലായ ഭാര്യ ട്രാന്‍സ് വുമണ്‍ റിഷാന ഐഷുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കേരളത്തിലെ ആദ്യ ട്രാന്‍സ്‌മെന്‍ ബോഡി ബില്‍ഡറായിരുന്ന പ്രവീണ്‍ നാഥ് ഇന്നലെയാണ് ജീവനൊടുക്കിയത്. തൃശൂര്‍ പൂങ്കുന്നത്തെ വീട്ടില്‍വെച്ച്‌ വിഷം കഴിച്ച പ്രവീണ്‍ നാഥ് തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്.

പാലക്കാട് നെന്‍മാറ എലവഞ്ചേരിയാണ് പ്രവീണിന്റെ സ്വദേശം. കഴിഞ്ഞ പ്രണയദിനത്തിലാണ് പ്രവീണും റിഷാനയും വിവാഹിതരായത്. ഇവര്‍ തമ്മില്‍ പിരിയുന്നു എന്ന രീതിയില്‍ മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയത് പ്രവീണ്‍നാഥിനെ മാനസികമായി തളര്‍ത്തിയിരുന്നു. ഇതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് സൂചന.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments