Monday, December 23, 2024

HomeEditor's Pickകേരളത്തില്‍ 60 വയസ്സിനു മുകളിലുള്ളവരുടെ ജീവിത നിലവാരം ശരാശരിയേക്കാള്‍ കുറവെന്ന്

കേരളത്തില്‍ 60 വയസ്സിനു മുകളിലുള്ളവരുടെ ജീവിത നിലവാരം ശരാശരിയേക്കാള്‍ കുറവെന്ന്

spot_img
spot_img

കേരളസമൂഹത്തിന് അതിവേഗം പ്രായമേറുന്നുവെന്നും 60 വയസ്സിനു മുകളിലുള്ളവരുടെ ജീവിത നിലവാരത്തില്‍ കേരളം പിന്നിലാണെന്നും പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതി നിര്‍ദേശിച്ച പ്രകാരം ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ കോംപറ്റീറ്റീവ്‌നെസ് തയാറാക്കിയ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

60 വയസ്സിനു മുകളിലുള്ളവര്‍ 50 ലക്ഷത്തില്‍ താഴെയുള്ള 10 സംസ്ഥാനങ്ങളില്‍ പ്രായമായവരുടെ ജീവിത നിലവാരത്തില്‍ ഏഴാം സ്ഥാനത്താണു കേരളം. അദ്യ സ്ഥാനങ്ങളില്‍ ഹിമാചല്‍പ്രദേശും ഉത്തരാഖണ്ഡുമാണ്.

പ്രായമുള്ളവര്‍ 50 ലക്ഷത്തിലധികമുള്ള സംസ്ഥാനങ്ങളില്‍ രാജസ്ഥാനും മഹാരാഷ്ട്രയുമാണു മുന്നില്‍. 2011 ലെ സെന്‍സസ് അനുസരിച്ച് കേരള ജനസംഖ്യയുടെ 12.5% പ്രായമുള്ളവരാണ്. 2036 ല്‍ 60 വയസ്സിനു മുകളിലുള്ളവരുടെ അനുപാതം ഏറ്റവുമധികം ഉയരുന്നത് കേരളത്തിലായിരിക്കും.

തമിഴ്‌നാട്, ബംഗാള്‍ എന്നീ സംസ്ഥാനങ്ങളും അതിവേഗം പ്രായമാകും. ബിഹാര്‍, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ് തുടങ്ങിയവ താരതമ്യേന യുവത്വം നിലനിര്‍ത്തും. കുറഞ്ഞ പ്രത്യുത്പാദന നിരക്കാണു ദക്ഷിണേന്ത്യയില്‍ പ്രായമായവരുടെ അനുപാതം വര്‍ധിപ്പിക്കുന്നത്.

ആരോഗ്യവുമായി ബന്ധപ്പെട്ട സൂചികയിലും കേരളം പിന്നിലാണ്. സംസ്ഥാനത്തെ ആരോഗ്യസംവിധാനങ്ങള്‍ ശക്തമാണെങ്കിലും പ്രായമായവരില്‍ വലിയൊരു വിഭാഗം പ്രമേഹം, അര്‍ബുദം തുടങ്ങിയ രോഗങ്ങളുള്ളവരാണ്. 2031–2035ല്‍ കേരളത്തിലെ ആയുര്‍ദൈര്‍ഘ്യം 77.32 ആകും.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments