സോണി കണ്ണോട്ടുതറ
ന്യൂജേഴ്സി: ശാരീരിക വ്യകല്യം മൂലം വീൽ ചെയറിന്റെ സഹായത്തോടെ ദിനങ്ങൾ തള്ളിനീക്കുന്ന കാവ്യയ്ക്ക് ഇന്ന് സന്തോഷത്തിന്റെ ദിനമാണ്. തന്റെ ചിരകാല അഭിലാഷമായ സ്വന്തമായി അടച്ചുറപ്പുള്ള ഒരു വീട് എന്ന സ്വപ്നം ലോകമെങ്ങുമുള്ള മലയാളികളുടെ ആഗോള കൂട്ടായ്മയായ വേൾഡ് മലയാളി കൗൺസിലിന്റെ അമേരിക്ക റീജിയന്റെ ഭാഗമായ സൗത്ത് ജേഴ്സി പ്രൊവിൻസ് യാഥാർത്ഥമാക്കിയപ്പോൾ താക്കോൽ കൈമാറിയത് വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ ചെയർമാൻ ശ്രീ. ഗോപാലപിള്ള. ഇന്ത്യ റീജിയൻ സെക്രട്ടറി ഡോ. അജിൽ അബ്ദുള്ള, കേരള കൗൺസിൽ പ്രസിഡന്റ് പ്രസാദ് കുഴിക്കാല നോർത്ത് സെൻട്രൽ കേരള പ്രൊവിൻസ് എക്സിക്യൂട്ടീവ് മെമ്പർ മനോജ് എം പി എന്നിവരുടെ സാന്നിത്യത്തിലാണ് കാവ്യയ്ക്ക് താക്കോൽ കൈമാറിയത് .

ചിൽഡ്രൻ- റീ യുണൈറ്റഡ് ഫൗണ്ടേഷൻ പാലക്കാട്യൂണിറ്റ് സെക്രട്ടറി എം ദേവരാജൻ പ്രസ്തുത ചടങ്ങിൽ സന്നിഹിതനായിരുന്നു .ശാരീരിക അവശതയുള്ള കുട്ടികൾക്ക് ചിൽഡ്രൻ- റീ യുണൈറ്റഡ് ഫൗണ്ടേഷൻ പാലക്കാട് ജില്ലയിൽ തുടങ്ങിയ 2500 രൂപയുടെ പ്രതിമാസ പെൻഷൻ പദ്ധതിയുടെ ഗുണഭോക്താവ് ആവാനുള്ള സഹായം ഈ കുടുംബത്തിന് നൽകുമെന്ന് അദ്ദേഹം തന്റെ ആശംസാപ്രസംഗത്തിൽ പറഞ്ഞു.
അമേരിക്ക റീജിയൻ ജനറൽ സെക്രട്ടറി അനീഷ് ജെയിംസിന്റയും, സൗത്ത് ജേഴ്സി പ്രൊവിൻസ് പ്രസിഡന്റ് ജോൺ സാംസൺ നേതൃത്വത്തിൽ പ്രൊവിൻസ് സെക്രട്ടറി ജെയ്സൺ കാളിയംകര, ട്രഷറർ ലിബിൻ ബെന്നി,വൈസ് പ്രസിഡന്റ് ജോണി കുന്നുംപുറം, അമേരിക്ക റീജിയൻ വിമൻസ് ഫോറം ജോയിന്റ് ട്രഷറർ സിന്ധു സാംസൺ എന്നിവരുടെ നിതാന്ത പരിശ്രമത്തിൽ ഒരു മാസം കൊണ്ട് പണസമാഹരണം പൂർത്തിയാക്കി.

രണ്ടുമാസം കൊണ്ട് ഭാവനനിർമ്മാണം പൂർത്തിയാക്കിച്ചതിനുപിന്നിൽ അമേരിക്ക റീജിയൻ ജനറൽ സെക്രട്ടറി അനീഷ് ജെയിംസിന്റെ സംഘടനമികവും ഇച്ഛാശക്തിയും ആണ് തെളിയിക്കുന്നത്. ‘മാർക്വ്സ് ഹ്യൂസ് ഹൂ ‘ ഈ അവാർഡ് ലഭിച്ചിട്ടുള്ള വളരെ ചുരുക്കം ചില മലയാളികളിൽ ഒരാളാണ് അനീഷ് ജെയിംസ്.
സൗത്ത് ജേഴ്സി പ്രൊവിൻസ് പ്രസിഡന്റ് ജോൺ സാംസൺന്റെയും അമേരിക്ക റീജിയൻ ജനറൽ സെക്രട്ടറി അനീഷ് ജെയിംസിന്റയും,മറ്റു കമ്മിറ്റി അംഗങ്ങളുടെയും നിസീമമായ ചാറ്റിറ്റി പ്രവർത്തനങ്ങൾ മറ്റു പ്രൊവിൻസുകൾക്കും ഉദാത്തമായ മാതൃകയാണ് എന്ന് ഗ്ലോബൽ പ്രസിഡന്റ് ശ്രീ.ജോൺ മത്തായി ഗ്ലോബൽ ജനറൽ സെക്രട്ടറി പിന്റോ കണ്ണമ്പള്ളി, ഗ്ലോബൽ ട്രഷറർ സാം ഡേവിഡ് എന്നിവർ അറിയിച്ചു. ഇനിയും കൂടുതൽ മികച്ചപ്രവർത്തനങ്ങൾ നടത്തുവാൻ സാധിക്കട്ടെ എന്ന് ആശംസിച്ചു .
ഈ പ്രവർത്തനവർഷത്തിൽ കൂടുതൽ പ്രൊവിൻസിസുകളെ ഉൾപ്പെടുത്തി ഭവന പദ്ധതികൾ ആസൂത്രണം ചെയ്യുന്നതായി അമേരിക്ക റീജിയൻ ചെയർമാൻ ശ്രീ ചാക്കോ കോയിക്കലേത് ,പ്രസിഡന്റ് ശ്രീ. ജോൺസൻ തലച്ചെല്ലൂർ, ട്രഷറർ സജി പുളിമൂട്ടിൽ, വൈസ് ചെയർ പേഴ്സൺ ശ്രീമതി.സാന്താ പിള്ള, വൈസ് ചെയർമാൻ ശ്രീ. ജോമോൻ ഇടയാടിൽ, വൈസ് പ്രെസിഡന്റ്മാരായ ശ്രീ.ജിബ്സൺ മാത്യു, ശ്രീ.ജാക്സൺ ജോയി, ജോയിന്റ് സെക്രട്ടറി ശ്രീ. ഷാനു രാജൻ, ജോയിന്റ് ട്രഷർ ശ്രീ. സാബു യോഹന്നാൻ, അഡ്വൈസറി ബോർഡ് ചെയർ ശ്രീ. ഫിലിപ്പ് തോമസ്, അമേരിക്ക റീജിയൺ വിമൻസ് ഫോറം പ്രസിഡന്റ് ശ്രീമതി. ആലീസ് മഞ്ചേരി, സെക്രട്ടറി സ്മിതാ സോണി, ട്രഷറർ Dr. സൂസൻ ചാണ്ടി എന്നിവർ അറിയിച്ചു .