Friday, May 9, 2025

HomeCinemaവടക്കൻ കേരളം ഭീകരവാദ ശൃംഖലയെന്ന് കേരള സ്റ്റോറി സംവിധായകൻ

വടക്കൻ കേരളം ഭീകരവാദ ശൃംഖലയെന്ന് കേരള സ്റ്റോറി സംവിധായകൻ

spot_img
spot_img

മുംബൈ∙ വടക്കൻ കേരളത്തെ ഭീകരവാദ ശൃംഖലകളുടെ താവളമെന്ന് വിശേഷിപ്പിച്ച് ‘ദ് കേരള സ്റ്റോറി’ സിനിമയുടെ സംവിധായകൻ സുദീപ്തോ സെൻ. ദക്ഷിണ കർണാടകയോട് ചേർന്ന് കടക്കുന്ന കേരളത്തിന്റെ വടക്കൻ മേഖലകൾക്കെതിരെയാണ് സുദീപ്തോ സെൻ വിവാദ പരാമർശവുമായി രംഗത്ത് വന്നിരിക്കുന്നത്. മുംബൈയിൽ നടത്തിയ വാർത്താസമ്മേളനത്തിലായിരുന്നു പ്രസ്താവന.

‘‘കേരളത്തിലെ ഒരു ഭാഗം മനോഹരമാണ്, മറുഭാഗം ഭീകരവാദ ശൃംഖലകളുടെ താവളമാണ്. കേരളത്തിനുള്ളിൽ രണ്ടു കേരളമുണ്ട്. ആദ്യത്തേത് കളരിപയറ്റും നൃത്തവും കായലുകളും മനോഹരമായ ഭൂപ്രകൃതിയും കൊണ്ട് അനുഗ്രഹീതമാണ്. രണ്ടാമത്തേത്, ദക്ഷിണ കർണാടകയോട് ചേർന്ന് കടക്കുന്ന മലപ്പുറവും, കോഴിക്കോടും കാസർകോടും ഉൾപ്പെടുന്ന വടക്കൻ കേരളം ഭീകരവാദ ശൃംഖലയാണ്.’’ – സുദീപ്തോ സെൻ പറഞ്ഞു.

32,000 സ്ത്രീകളെ മതംമാറ്റി ഐഎസിൽ ചേർത്തെന്ന ടീസറിനെ തുടർന്നാണ് ദ് കേരള സ്റ്റോറി വിവാദത്തിലായത്. 

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments