Monday, December 23, 2024

HomeWorldജപ്പാനില്‍ സെലന്‍സ്‌കിയുമായി കൂടിക്കാഴ്ച നടത്തി മോദി

ജപ്പാനില്‍ സെലന്‍സ്‌കിയുമായി കൂടിക്കാഴ്ച നടത്തി മോദി

spot_img
spot_img

ജാപ്പനീസ് നഗരമായ ഹിരോഷിമയില്‍ നടക്കുന്ന ജി-7 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി യുക്രൈന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കിയുമായി കൂടിക്കാഴ്ച നടത്തി.യുദ്ധം പരിഹരിക്കാന്‍ ഇന്ത്യ സാധ്യമായതെല്ലാം ചെയ്യുമെന്ന് സെലെന്‍സ്‌കിക്ക് മോദി ഉറപ്പ് നല്‍കി.

‘റഷ്യ-യുക്രൈന്‍ യുദ്ധം ലോകത്തിലെ വലിയ പ്രശ്‌നമാണ്. ഇത് സമ്ബദ് വ്യവസ്ഥയുടെയും രാഷ്ട്രീയത്തിന്റെയും മാത്രം പ്രശ്‌നമായി കാണുന്നില്ല. ഇത് മനുഷ്യത്വത്തിന്റെ പ്രശ്‌നമാണ്. യുദ്ധം അവസാനിപ്പിക്കുന്നതിനായി ഇന്ത്യയും ഞാനും പറ്റുന്നതെല്ലാം ചെയ്യും’- സെലെന്‍സ്‌കിയുമായുള്ള കൂടിക്കാഴ്ചയില്‍ മോദി വ്യക്തമാക്കി. റഷ്യന്‍ അധിനിവേശത്തിന് ശേഷം പ്രധാനമന്ത്രി മോദിയും സെലന്‍സ്‌കിയും തമ്മിലുള്ള ആദ്യ മുഖാമുഖമായിരുന്നു ഇത്.

ത്രിരാഷ്ട്ര പര്യടനത്തിന്റെ ആദ്യഘട്ടത്തില്‍ ജി7 ഗ്രൂപ്പിന്റെ വാര്‍ഷിക ഉച്ചകോടിയില്‍ പങ്കെടുക്കാനാണ് പ്രധാനമന്ത്രി മോദി വെള്ളിയാഴ്ച ഹിരോഷിമയിലെത്തിയത്. ഇന്ന് രാവിലെ ജപ്പാന്‍ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍, വിയറ്റ്നാം പ്രധാനമന്ത്രി ഫാം മിന്‍ ചിന്‍ എന്നിവരുമായി പ്രധാനമന്ത്രി മോദി ഉഭയകക്ഷി ചര്‍ച്ച നടത്തി.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments