Monday, December 23, 2024

HomeWorldയുക്രൈന്റെ പ്രധാന നഗരം ബാഖ്മുത് പിടിച്ചടക്കിയെന്ന് റഷ്യ

യുക്രൈന്റെ പ്രധാന നഗരം ബാഖ്മുത് പിടിച്ചടക്കിയെന്ന് റഷ്യ

spot_img
spot_img

യുക്രൈന്റെ പ്രധാന നഗരങ്ങളിലൊന്നായ ബാഖ്മുത് നഗരം പിടിച്ചെടുത്തെന്ന് റഷ്യ. വിജയത്തില്‍ റഷ്യന്‍ സൈന്യത്തേയും വാഗ്നര്‍ സേനയേയും വ്‌ളാഡിമര്‍ പുടിന്‍ അനുമോദിച്ചു.

യുദ്ധം തുടര്‍ന്നുകൊണ്ടിരിക്കുകയാണെന്നും സ്ഥിതിഗതികള്‍ നിര്‍ണായകമാണെന്നും കീവ് അറിയിച്ചതിന് മണിക്കൂറുകള്‍ പിന്നാലെയായിരുന്നു റഷ്യയുടെ അറിയിപ്പ്.

70,000 ലേറെ പേര്‍ താമസിച്ചിരുന്ന ബാഖ്മുതിലാണ് ഏറ്റവും ദൈര്‍ഖ്യമേറിയ ഏറ്റുമുട്ടല്‍ നടന്നത്. തുടര്‍ച്ചയായി നേരിട്ട പരാജയങ്ങള്‍ക്കൊടുവില്‍ ബാഖ്മുത് പിടിച്ചടക്കിയത് ശുഭസൂചനയായാണ് റഷ്യ കണക്കാക്കുന്നത്. ബാഖ്മുതിലൂടെ ഡോണ്‍ബാസിന്റെ വിവിധ മേഖലകളിലേക്ക് കടക്കാന്‍ റഷ്യന്‍ സേനയ്ക്ക് അനായാസം സാധിക്കും.

224 ദിവസം നീണ്ട പോരാട്ടത്തിനൊടുവിലാണ് റഷ്യ ബാഖ്മുത് പിടിച്ചടക്കിയത്. റഷ്യയുടെ ഔദ്യോഗികസേനയല്ലാത്ത വാഗ്നര്‍ സേനയാണ് ബാഖ്മുത് പിടിച്ചടക്കാന്‍ മുന്നില്‍ നിന്നത്. 

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments