പി. ശ്രീകുമാര്‍
ചിക്കാഗോ: കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ മിഡ് വെസ്റ്റ് റീജിയന് ശുഭാരംഭം ചിക്കാഗോയില്‍ നടന്നു. കെ എച്ച് എന്‍ എ പ്രസിഡന്റ് ഡോ സതീഷ് അമ്പാടി അധ്യക്ഷം വഹിച്ചു.
സനാതന ധര്‍മ്മത്തിന്റെ മഹത്വം ആദ്യമായി ലോകത്തോട് ഉറക്ക സംസാരിക്കാന്‍ സ്വാമി വിവേകാന്ദന് വേദിയായ ചിക്കാഗോ, കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ശക്തികേന്ദ്രമാണെന്ന് സതീഷ് പറഞ്ഞു.
അരിസോണയില്‍ നടക്കുന്ന ദേശീയകണ്‍വന്‍ഷനില്‍ ചിക്കാഗോയില്‍നിന്ന് കൂടുതല്‍ പ്രതിനിധികളെ പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.വിവിധ തരത്തിലുള്ള കലാപരിപാടികളും നടന്നു.
വൈസ് പ്രസിഡന്റ്: അരവിന്ദ് പിള്ള, സെക്രട്ടറി ഡോ. സുധീര്‍ പ്രയാഗ, ട്രഷറര്‍ ഗോപാലന് നായര്‍, ട്രസ്റ്റി ബോര്‍ഡ് അംഗങ്ങളായ രാജു പിള്ള (വൈസ് ചെയര്‍), സുരേന്ദ്രന് നായര്‍, ഡോ. രാമദാസ് പിള്ള, കൃഷ്ണരാജ് മോഹനന്, ഹരി ശിവരാമന്, സതീശന് നായര്‍;
ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ കൊച്ചുണ്ണി ഇലവന്‍മഠം(എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ്), ഡോ. രഞ്ജിനി പിള്ള, ബാബു അമ്പാട്ട്, രവി നായര്‍, മുന്‍ പ്രസിഡന്റുമാരായ അനില്‍ കുമാര്‍ പിള്ള, ടി.എന്‍. നായര്‍, ഡോ. രേഖ മേനോന്, ട്രസ്റ്റി ബോര്‍ഡ് മുന്‍ അധ്യക്ഷന്‍ സുധാ കര്‍ത്ത, മുന്‍ സെക്രട്ടറി പ്രസന്നന് പിള്ള, മേഖലാ വൈസ് പ്രസിഡന്റ് സുരേഷ് നായര്‍, ജയചന്ദ്രന്, ജി കെ പിള്ള, ബാലശിവ പണിക്കര്‍, സനില്‍ ഗോപി, വാസുദേവന്‍ പിള്ള, ലക്ഷ്മി സുരേഷ്, അജിത് നായര്‍, സുനില്‍ രാധമ്മ, തുടങ്ങിയവര്‍ സംബന്ധിച്ചു.