ഫിലഡൽഫിയ:പെൻസിൽ വാനിയ പ്രോവിൻസ് വേൾഡ് മലയാളി കൗൺസിൽ മാതൃദിനാഘോഷം ക്രിസ്റ്റോസ്മാർത്തോമ ചർച്ച് ഓഡിറ്റോറിയത്തിൽ വച്ച് ഏറ്റവും ഭംഗിയായി നടത്തപ്പെട്ടു. നിറഞ്ഞ സദസ്സിനെ സാക്ഷിയാക്കിഉദ്ഘാടനം അബിൻ ഡൺ പോലീസ് മേധാവി പാട്രിക് മോളുഈ നിർവഹിച്ചു.
വുമൺസ് ഫോറം ചെയർപേഴ്സൺ അനിത പണിക്കർ സ്വാഗതം ആശംസിച്ചു. ജനറൽ സെക്രട്ടറി ഡോക്ടർബിനു ഷാജിമോൻ അമേരിക്കൻ റീജിയൻ ഭാരവാഹികളെ സദസ്സിന് പരിചയപ്പെടുത്തി അമേരിക്ക റീജിയൻവിമൻസ് ഫോറം പ്രസിഡന്റ് മിലി ഫിലിപ്പ് അതിഥിയെ സദസ്സിന് പരിചയപ്പെടുത്തി.
തുടർന്ന് അമലിൻ റോസ്തോമസ് സുനിത അനീഷ് മാത്യു എന്നിവർ വ്യത്യസ്തമായ രീതിയിൽ അമ്മമാരുടെ ഉത്തരവാദിത്വങ്ങൾനിർവഹിക്കുന്നതിന് അനുഭവങ്ങൾ സദസുമായി പങ്കിട്ടത് പുതിയ അനുഭവമായി അമ്മമാർ കടന്നുപോകുന്നവഴികളിലെ വ്യത്യസ്തതയെ പറ്റിയുള്ള ഒരു സ്കിറ്റോടു കൂടിയാണ് ഈ വർഷത്തെ മാതൃദിനാഘോഷംആരംഭിച്ചത്.
അമ്മമാരുടെ യാത്ര എന്ന വിഷയത്തെ ക്രമീകരിച്ചു കൊണ്ടാണ് മാതൃദിനാഘോഷ പരിപാടികൾനടന്നത് പ്രസിഡന്റ് റെനി ജോസഫ് ചെയർപേഴ്സൺ സിനു നായർ എന്നിവർ പ്രസംഗിച്ചു അമേരിക്കൻപ്രസിഡന്റ് ജിനേഷ് തമ്പി ആശംസകൾ നേർന്നു ഗ്ലോബൽ വൈസ് പ്രസിഡണ്ട് തോമസ് മോട്ടയ്ക്കൽ മുൻഅമേരിക്ക റീജിയൻ പ്രസിഡന്റ് ഡോക്ടർ തങ്കം അരവിന്ദ് ചെയർമാൻ ഗോപിനാഥൻ നായർ എന്നിവർ ചടങ്ങിൽസംബന്ധിച്ചു.
എബിനുവിന്റെ കവിത മോഹിനിയാട്ടം ഭരതനാട്യം സാബു പാമ്പാടിയുടെ നേതൃത്വത്തിൽ ഗാനമേളഎന്നിവ ചടങ്ങിന് മാറ്റുകൂട്ടി അഷിത ശ്രീജിത്ത് സൂരജ് ദിനമണി എന്നിവർ എംസി മാരായി പ്രവർത്തിച്ചുഅനിതാ പണിക്കർ കൃതജ്ഞത രേഖപ്പെടുത്തി കൃത്യം അഞ്ചുമണിക്ക് തുടങ്ങിയാ പരിപാടികൾ ഏഴു മുപ്പതിന്അവസാനിച്ചു പരിപാടികളുടെ വ്യത്യസ്ത കൊണ്ടും സമയക്രമം പാലിക്കുന്നതിൽ കൃത്യനിഷ്ഠ ഉണ്ടായതുംപുതിയ ഒരു അനുഭവമായിരുന്നു എന്ന് പങ്കെടുത്തവർ അഭിപ്രായപ്പെട്ടു
പ്രോഗ്രാം വീഡിയോ ലിങ്ക്
https://youtu.be/dOOokbctVkY
വാർത്ത: സന്തോഷ് എബ്രഹാം