Monday, December 23, 2024

HomeNewsKeralaശ്രദ്ധയുടെ ആത്മഹത്യ ക്രൈംബ്രാഞ്ച് അന്വേഷിക്കും; അമല്‍ ജ്യോതി കോളജിലെ വിദ്യാര്‍ത്ഥികളുടെ സമരം പിന്‍വലിച്ചു

ശ്രദ്ധയുടെ ആത്മഹത്യ ക്രൈംബ്രാഞ്ച് അന്വേഷിക്കും; അമല്‍ ജ്യോതി കോളജിലെ വിദ്യാര്‍ത്ഥികളുടെ സമരം പിന്‍വലിച്ചു

spot_img
spot_img

കോട്ടയംകാഞ്ഞിരപ്പള്ളി അമല്‍ ജ്യോതി എഞ്ചിനീയറിങ് കോളജിലെ വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്ന് മന്ത്രി ആര്‍ ബിന്ദു.

വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിഷേധിച്ച്‌ സഹപാഠികള്‍ നടത്തുന്ന സമരം പിൻവലിച്ചു. മന്ത്രിതല സമിതിയുമായുള്ള ചര്‍ച്ചയ്ക്ക് പിന്നാലെയാണ് സമരം അവസാനിപ്പിച്ചത്. തിങ്കളാഴ്ച്ച കോളജ് തുറക്കാനും ചര്‍ച്ചയില്‍ തീരുമാനമായി.

കോളജ് ഹോസ്റ്റലിന്റെ ചീഫ് വാര്‍ഡൻ സിസ്റ്റര്‍ മായയെ മാറ്റുമെന്നും മന്ത്രി അറിയിച്ചു. ഇക്കാര്യം മാനേജ്മെന്റ് തത്വത്തില്‍ അംഗീകരിച്ചു.
അതേസമയം, ആരോപണ വിധേയര്‍ക്കെതിരെ ഇപ്പോള്‍ നടപടി ഉണ്ടാകില്ല. കുറ്റക്കാരെന്ന് കണ്ടെത്തിയാല്‍ മാത്രം നടപടികളിലേക്ക് കടക്കും. ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു, സഹകരണ മന്ത്രി വി എൻ വാസവൻ എന്നിവരാണ് വിദ്യാര്‍ത്ഥികളും മാനേജ്മെന്റുമായി ചര്‍ച്ച നടത്തിയത്.

അമല്‍ജ്യോതി കോളജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ഥിനി ശ്രദ്ധ സതീഷ് ജീവനൊടുക്കാൻ കാരണം അധ്യാപകരുടെയും മാനേജ്‌മെന്റിന്റെയും മാനസ്സിക പീഡനമാണെന്ന് ആരോപിച്ച്‌ വിദ്യാര്‍ഥികളും ബന്ധുക്കളും രംഗത്തുവന്നിരുന്നു. ഫുഡ് ടെക്‌നോളജി വിദ്യാര്‍ത്ഥിനിയായ തൃപ്പൂണിത്തുറ തിരുവാങ്കുളം സ്വദേശിനി ശ്രദ്ധയെ വെള്ളിയാഴ്ച രാത്രി ഒമ്ബത് മണിയോടെയാണ് കോളജ് ഹോസ്റ്റലിലെ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. 

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments