ലണ്ടന്‍: മലയാളികള്‍ക്ക് അഭിമാനമായി മിസ്സിസ് ഏഷ്യ ഗ്രേറ്റ് ബ്രിട്ടന്‍ വിജയിയായി മലയാളി യുവതി. ഇടുക്കി ജില്ലയിലെ തൊടുപുഴ സ്വദേശിനിയായ ഡോ. ടിസ ജോസഫാണ് അഭിമാനര്‍ഹമായ നേട്ടം കൈവരിച്ചത്. 15 വര്‍ഷമായി യുകെയിലെ ഗ്ലാസ്‌ഗോയില്‍ കുടുംബത്തോടൊപ്പം താമസിച്ചു വരുന്ന ടിസ ജനറല്‍ പ്രാക്ടിഷനറാണ്.
ഭര്‍ത്താവ് ഡോ. കുര്യന്‍ ഉമ്മന്‍ ക്ലിനിക്കല്‍ സയന്റിസ്റ്റായി ജോലി ചെയ്യുന്നു. സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ റിയ എലിസബത്ത് ഉമ്മന്‍ മകളാണ്. തൊടുപുഴ സ്വദേശികളായ ഡോ. എന്‍. കെ. ജോസഫ്- അക്കാമ്മ ജോസഫ് ദമ്പതികളുടെ മകളാണ് ടിസ ജോസഫ്.
ഗ്രേറ്റ് ബ്രിട്ടനില്‍ നിന്നും മോഡലിങ്, ഫാഷന്‍ രംഗങ്ങളില്‍ ലഭിക്കുന്ന പ്രധാന ബഹുമതികളില്‍ ഒന്നാണ് ഏഷ്യ ഗ്രേറ്റ് ബ്രിട്ടന്‍ മത്സരം. ബ്രിട്ടനില്‍ താമസിക്കുന്ന വിവാഹിതരായ ബ്രിട്ടീഷ് ഏഷ്യക്കാര്‍ക്കും ബ്രിട്ടന് പുറത്ത് സ്ഥിരതാമസമാക്കിയ ബ്രിട്ടീഷ് ഏഷ്യക്കാര്‍ക്കും ലഭിക്കുന്ന ഒരു പ്ലാറ്റ് ഫോമാണ് മിസ്സിസ് ഏഷ്യ ജിബി. യുകെയും മറ്റ് രാജ്യങ്ങളും തമ്മിലുള്ള ബന്ധവും സാംസ്‌കാരിക വിനിമയവും പ്രോത്സാഹിപ്പിക്കുക എന്നതാണ് മത്സരത്തിലൂടെ ലക്ഷ്യമിടുന്നത്.