കാൾഗറി : ബേട്ടി ബചാവോ മുദ്രവാക്യം ഉയർത്തി ഭരണത്തിലേറിയ ബിജെപി സർക്കാർ പ്രായപൂര്‍ത്തിയാകാത്ത വനിതാ ഗുസ്തി താരം ഉൾപ്പെടെയുള്ളവരെ പീഡിപ്പിച്ച റെസ്ലിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ (ഡബ്ല്യുഎഫ്ഐ) പ്രസിഡന്റും ബിജെപി എംപിയുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിംഗിനെതിരെ നടപടിയെടുക്കാത്ത കേന്ദ്രസർക്കാരിനെ വിമർശിച്ച് ഗൗളി മച്ചാന്മാർ.
രാജ്യത്തിന്റെ യശസ്സ് ലോകത്തിന് മുന്നിൽ ഉയർത്തിപ്പിടിച്ച സാക്ഷി മാലിക്, വിനേഷ് ഫോഗട്ട്, ബജ്റംഗ് പുനിയ എന്നിവരുള്‍പ്പെടെ നിരവധി ഗുസ്തി താരങ്ങള്‍ ലൈംഗിക പീഡനക്കേസില്‍ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിംഗിനെതിരെ കഴിഞ്ഞ രണ്ട് മാസമായി പ്രതിഷേധത്തിലാണ്. ബിജെപി എംപി ബ്രിജ് ഭൂഷണ്‍ സിംഗിനെതിരെ പോക്സോ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഏപ്രില്‍ 23 മുതല്‍ ജന്തര്‍ മന്തറില്‍ ഇവര്‍ സമരം നടത്തിവരികയാണ്.
ബിനു തോമസ് പത്തായത്തിങ്കൽ, ബിനോയ് ജോസഫ്, ഹരി അയ്യർ, വിനീഷ് ജോസഫ്, ജയൻ സുബ്രമണ്ണ്യൺ, സനൂപ് കണിയാൻ കണ്ടിയിൽ, ദിപിൻ തോമസ്, മോൻസി ഏബ്രഹാം മറ്റത്തിൽ എന്നിവർ അഭിനേതാക്കളായി എത്തുന്ന മൈനസ് തേർട്ടി എന്റർടൈൻമെന്റ്മെന്റെ ഗൗളി 2.0 ടീം വീഡിയോ സംവിധാനം നിർവ്വഹിക്കുന്നത് ബിനു തോമസ് പത്തായത്തിങ്കൽ ആണ്. ഡി ഒ പി അഖിൽ ഹുസൈനും സ്ക്രിപ്റ്റ് ജെറിൻ ചിറമ്മൽ ജോർജും കൈകാര്യം ചെയ്തിരിക്കുന്നു.