Monday, December 23, 2024

HomeNewsIndiaമധ്യപ്രദേശില്‍ തീവ്രഹിന്ദുത്വ പാര്‍ട്ടി ബജ്‌റംഗ്‌ സേന കോണ്‍ഗ്രസില്‍ ലയിച്ചു

മധ്യപ്രദേശില്‍ തീവ്രഹിന്ദുത്വ പാര്‍ട്ടി ബജ്‌റംഗ്‌ സേന കോണ്‍ഗ്രസില്‍ ലയിച്ചു

spot_img
spot_img

ഭോപ്പാല്‍ : നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി മധ്യപ്രദേശില്‍ തീവ്രഹിന്ദുത്വ പാര്‍ട്ടി ബജ്റംഗ് സേന കോണ്‍ഗ്രസില്‍ ലയിച്ചു.

ബിജെപി വിട്ട് കോണ്‍ഗ്രസിലെത്തിയ മുൻ മന്ത്രി ദീപക് ജോഷിയുമായി അടുത്ത ബന്ധം പുലര്‍ത്തുന്നവരാണ് ബജ്രംഗ് സേനയുടെ നേതൃനിരയില്‍ ഉള്ളത്. മധ്യപ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷൻ കമല്‍ നാഥിൻ്റെ സാന്നിധ്യത്തിലായിരുന്നു ലയനം.

ബജ്റംഗ് സേനയുടെ ദേശീയ അധ്യക്ഷൻ രജ്നിഷ് പട്ടേരിയയും കോര്‍ഡിനേറ്റര്‍ രഘുനന്ദൻ ശര്‍മയും ചേര്‍ന്നാണ് ലയന പ്രഖ്യാപനം നടത്തിയത്. ദീപക് ജോഷിയും ചടങ്ങില്‍ സംബന്ധിച്ചിരുന്നു. ചടങ്ങില്‍ കമല്‍ നാഥിന് ബജ്രംഗ് സേന പ്രവര്‍ത്തകര്‍ അധികാര ദണ്ഡും പ്രത്യേക ഉപഹാരങ്ങളും കൈമാറി. ജയ് ശ്രീറാം മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിക്കൊണ്ടായിരുന്നു ലയനപ്രഖ്യാപനം.

ബിജെപിയെ തള്ളിക്കളഞ്ഞുകൊണ്ടാണ് തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം അവശേഷിക്കേയുള്ള ഈ ലയനം. ജനവിധിയെ വഞ്ചിച്ചുകൊണ്ടാണ് സംസ്ഥാനത്ത് ബിജെപി അധികാരത്തില്‍ എത്തിയതെന്ന് ബജ്രംഗ് സേന ആരോപിച്ചു

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments