Friday, October 18, 2024

HomeWorldEuropeനോട്ടിങാമില്‍ കഠാരയാക്രമണം: വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ മൂന്നുപേര്‍ കൊല്ലപ്പെട്ടു

നോട്ടിങാമില്‍ കഠാരയാക്രമണം: വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ മൂന്നുപേര്‍ കൊല്ലപ്പെട്ടു

spot_img
spot_img

ലണ്ടന്‍: നോട്ടിംഗ്ഹാം നഗരത്തിന്റെ മൂന്നു ഭാഗത്തായുണ്ടായ ആക്രമണപരമ്പരകളില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ടു മൂന്നുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.

19 വയസുമാത്രം പ്രായമുള്ള രണ്ട് വിദ്യാര്‍ഥികളും മധ്യവയസ്‌കനായ ഒരാളുമാണ് ഇന്നലെയുണ്ടായ കഠാരയാക്രമണത്തില്‍ കൊല്ലപ്പെട്ടത്. വഴിയാത്രക്കാരായ മറ്റു മൂന്നുപേര്‍ക്കു നേരേ വാനിടിച്ചു കയറ്റിയായിരുന്നു അടുത്ത ആക്രമണം. മൂന്നു സംഭവങ്ങള്‍ക്കു പിന്നിലും ഒരാള്‍ തന്നെയാണെന്ന അനുമാനത്തിലാണ് പോലീസ്.

ചൊവ്വാഴ്ച പുലര്‍ച്ചെ നാലുമണിയോടെയാണ് നോട്ടിങാം സിറ്റി സെന്ററിലെ ഇല്‍കെസ്റ്റണ്‍ റോഡില്‍ 19 വയസ്സുള്ള രണ്ട് വിദ്യാര്‍ഥികള്‍ അതിദാരുണമായി കൊലചെയ്യപ്പെട്ടത്. തുടര്‍ന്ന് ഒന്നര മണിക്കൂറിനു ശേഷം 5.30നാണ് അടുത്തസംഭവം ഉണ്ടായത്. സിറ്റി സെന്ററിലെ മില്‍ട്ടണ്‍ സ്ട്രീറ്റില്‍ മൂന്നുപേര്‍ക്കു നേരേ ഒരാള്‍ വാന്‍ ഇടിച്ചുകയറ്റി. മൂന്നുപേര്‍ക്കും ഗുരുതരമായി പരിക്കേറ്റു. വാനിനെ പിന്തുടര്‍ന്ന പോലീസ് മേപ്പിള്‍ സ്ട്രീറ്റില്‍ വാന്‍ തടഞ്ഞ് ഡ്രൈവറായ യുവാവിനെ അറസ്റ്റുചെയ്തു.

ഇതിനുശേഷമാണ് മഗ്ദല റോഡില്‍ 50 വയസ് പ്രായമുള്ള ഒരാളെ കുത്തേറ്റ് മരിച്ചനിലയില്‍ പോലീസ് കണ്ടെത്തിയത്. ബിസിനസുകാരനായ ഇയാളെ അപായപ്പെടുത്തിയശേഷം അപഹരിച്ച വാനാണ് യുവാവ് മില്‍ട്ടണ്‍ സ്ട്രീറ്റില്‍ ആളുകള്‍ക്കിടയിലേക്ക് ഓടിച്ചു കയറ്റിയതെന്നാണ് പ്രാദേശിക മാധ്യമങ്ങളിലെ റിപ്പോര്‍ട്ടുകള്‍. എന്നാല്‍ പോലീസ് ഇക്കാര്യങ്ങള്‍ ഔദ്യോഗികമായി സ്ഥിരീകരിക്കുന്നില്ല.

മൂന്നു സംഭവങ്ങളുമായി ഏതെങ്കിലും തരത്തില്‍ ബന്ധമുണ്ടോ എന്ന് അന്വേഷിക്കുന്നു എന്നു മാത്രമാണ് പോലീസ് ഭാഷ്യം. നോട്ടിങാം യൂണിവേഴ്‌സിറ്റിയിലെ അണ്ടര്‍ ഗ്രാജ്വേറ്റ് വിദ്യാര്‍ഥികളായ ബാണ്‍ബേ വെബ്ബര്‍ (19) ഗ്രേയ്‌സ് കുമാര്‍ (19) എന്നീ വിദ്യാര്‍ഥികളാണ് ആക്രമണത്തില്‍ മരിച്ചവര്‍.

സംഭവവുമായി ബന്ധപ്പെട്ട് 31 വയസ്സുള്ള യുവാവിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. കൂടുതല്‍ വിശദാംശങ്ങള്‍ പോലീസ് പുറത്തുവിടുന്നില്ല

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments