തിരുവനന്തപുരം: സംസ്ഥാനത്ത് തെരുവ് നായ ആക്രമണം രൂക്ഷമാകുന്നു. കൊല്ലത്ത് 10 വയസ്സുകാരനെയും കാസര്‍ഗോഡ് വൃദ്ധയെയും തെരുവുനായകൂട്ടം ആക്രമിച്ചു.
നായകളെ പ്രതിരോധിക്കാൻ അടിയന്തര ഇടപെടല്‍ വേണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ആവശ്യപ്പെട്ടു.
തെരുവുനായ ആക്രമണങ്ങളുടെ പേടിപ്പെടുത്തുന്ന ദൃശ്യങ്ങളാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും പുറത്തു വരുന്നത്.കാസര്‍കോട് വയോധികക്ക് നേരെയാണ് തെരുവുനായ ആക്രമണമുണ്ടായത്. ദേഹമാസകലം കടിയേറ്റ ബേക്കല്‍ സ്വദേശി ഭാരതി ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.
കൊല്ലം പോളയത്തോട് അഞ്ചാം ക്ലാസുകാരനെയാണ് തെരുവുനായ കൂട്ടം ആക്രമിച്ചത്. റോഡില്‍ വീണ വിദ്യാര്‍ഥിയെ നായകള്‍ വളഞ്ഞിട്ട് കടിച്ചു. സ്കൂട്ടര്‍ യാത്രികൻ ആണ് കുട്ടിയെ രക്ഷിച്ചത്. കൊല്ലത്ത് തെരുവ് നായ്ക്കളുടെ ആക്രമണത്തില്‍ നിന്ന് കഴിഞ്ഞദിവസം ഭരണക്കാവ് സ്വദേശി അഷ്കര്‍ ബദര്‍ അഅത്ഭുതകരമായി രക്ഷപെടുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നു.
അതിനിടെ കണ്ണൂര്‍ മുഴപ്പിലങ്ങാട്ടെ തെരുവുനായ ആക്രമണത്തില്‍ മനുഷ്യാവകാശ കമ്മീഷൻ രണ്ട് കേസുകള്‍ എടുത്തു. കുഞ്ഞുങ്ങള്‍ ആക്രമിക്കപ്പെടുന്നത് ദയനീയ അവസ്ഥയെന്ന് കമ്മീഷൻ അംഗം കെ.ബൈജുനാഥ് പറഞ്ഞു