ന്യൂഡല്‍ഹി: സംസ്ഥാനത്ത് കോണ്‍ഗ്രസ് ഡിസിസി പ്രസിഡന്റ്മാരുടെ അന്തിമ പട്ടികയായി. തര്‍ക്കങ്ങള്‍ക്കും അഭ്യൂഹങ്ങള്‍ക്കുമൊടുവില്‍ പട്ടികയ്ക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് അംഗീകാരം നല്‍കി.
അവസാനപട്ടികയില്‍ പൊളിച്ചെഴുത്തുണ്ടാകുമെന്ന് നേരത്തെ തന്നെ സൂചനയുണ്ടായിരുന്നു. കോട്ടയം, ഇടുക്കി ജില്ലകളിലാണ് അന്തിമ പട്ടികയില്‍ മാറ്റമുണ്ടായത്.
തിരുവനന്തപുരംപാലോട് രവി, കൊല്ലം രാജേന്ദ്ര പ്രസാദ്, പത്തനംതിട്ട പ്രൊഫസര്‍ സതീഷ് കൊച്ചുപറമ്പില്‍, ആലപ്പുഴ ബാബു പ്രസാദ്, കോട്ടയം നാട്ടകം സുരേഷ്, ഇടുക്കി സി.പി മാത്യു, എറണാകുളം മുഹമ്മദ് ഷിയാസ്, തൃശ്ശൂര്‍ ജോസ് വള്ളൂര്‍, പാലക്കാട് എ.തങ്കപ്പന്‍, മലപ്പുറം വി.എസ് ജോയ്, കോഴിക്കോട് കെ പ്രവീണ്‍കുമാര്‍, വയനാട്എന്‍.ഡി അപ്പച്ചന്‍, കണ്ണൂര് മാര്‍ട്ടിന്‍ ജോര്‍ജ്, കാസര്‍ഗോഡ് പി.കെ ഫൈസല്‍ എന്നിവരാണ് പുതിയ ഡി.സി.സി പ്രസിഡന്റുമാര്‍.
അതിനിടെ തിരുവനന്തപുരം: ഡിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട് പ്രതിഷേധം ഉയര്‍ത്തിയ നേതാക്കളെ കോണ്‍ഗ്രസ് സസ്‌പെന്റ് ചെയ്തു.
പുനഃസംഘടനയുമായി ബന്ധപ്പെട്ട് പാര്‍ട്ടി അച്ചടക്കം ലംഘിച്ച് ദൃശ്യമാധ്യമങ്ങളിലൂടെ പരസ്യപ്രതികരണം നടത്തിയ മുന്‍ എംഎല്‍എ കെ.ശിവദാസന്‍ നായരേയും മുന്‍ കെപിസിസി ജനറല്‍ സെക്രട്ടറി കെ.പി. അനില്‍കുമാറിനേയും പാര്‍ട്ടിയില്‍ നിന്നുംതാത്കാലികമായി സസ്‌പെന്റ് ചെയ്തതായി കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരന്‍ അറിയിച്ചു.