Monday, December 23, 2024

HomeAmericaസോമര്‍സെറ്റ് സെന്‍റ് തോമസ് ഫൊറോനാ ദേവാലയത്തില്‍ വിശുദ്ധ തോമാശ്ലീഹായുടേയും,വിശുദ്ധ അൽഫോൻസാമ്മയുടെയും സംയുക്ത തിരുനാൾ; ...

സോമര്‍സെറ്റ് സെന്‍റ് തോമസ് ഫൊറോനാ ദേവാലയത്തില്‍ വിശുദ്ധ തോമാശ്ലീഹായുടേയും,വിശുദ്ധ അൽഫോൻസാമ്മയുടെയും സംയുക്ത തിരുനാൾ; ജൂൺ 30- മുതല്‍ ജൂലൈ 10 വരെ

spot_img
spot_img

സെബാസ്റ്റ്യൻ ആന്റണി

ന്യൂജേഴ്‌സി: സോമര്‍സെറ്റ് സെന്‍റ് തോമസ് സീറോ മലബാര്‍ കാത്തലിക് ഫൊറോനാ ദേവാലത്തിലെ ഇടവക മധ്യസ്ഥനായ വിശുദ്ധ തോമാശ്ശീഹായുടേയും, ഭാരതത്തിലെ ആദ്യ വിശുദ്ധ അല്‍ഫോന്‍സാമ്മയുടേയും തിരുനാള്‍ ജൂൺ 30 – മുതല്‍ ജൂലൈ 10 – വരെ സംയുക്തമായി കൊണ്ടാടുന്നതായി ഇടവക വികാരി ഫാ. ആൻ്റണി പുല്ലുകാട്ട് സേവ്യർ അറിയിച്ചു.

ഈ വർഷം തിരുനാളിനോടനുബന്ധിച്ചു വിപുലമായ പരിപാടികളാണ് ദേവാലയത്തിൽ ഒരുക്കിയിരിക്കുന്നത്.

തിരുനാളിനു ആരംഭം കുറിച്ചുള്ള കൊടികയറ്റം ജൂൺ 30-ന് വെള്ളിയാഴ്ച വെകീട്ട് 7.15-ന് വിശുദ്ധ യൂദാശ്ലീഹായുടെ നൊവേനക്കും തുടർന്ന് നടക്കുന്ന ആഘോഷമായ ദിവ്യബലിക്കും ശേഷം നടത്തപ്പെടും. ദിവ്യബലിക്ക് ഇടവക വികാരി മുഖ്യകാർമികത്വം വഹിക്കും. തുടര്‍ന്ന് വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ നൊവേനയും ഉണ്ടായിരിക്കും. ഇന്നേദിവസം എല്ലാ പിതാക്കന്മാർക്കുവേണ്ടിയുള്ള പ്രത്യേക പ്രാർത്ഥനകളും നടത്തപ്പെടും. ചടങ്ങുകൾക്ക് സെൻറ് തോമസ് വാർഡ് അംഗങ്ങൾ നേതൃത്വം നൽകും.

ജൂലൈ 1- ന് ശനിയാഴ്ച രാവിലെ 9.00-ന് നിത്യസഹായ മാതാവിനോടുള്ള നൊവേനയും തുടർന്ന് ഫാ. ഫിലിപ് വടക്കേക്കര മുഖ്യ കാര്‍മ്മികത്വത്തിൽ വിശുദ്ധ ദിവ്യ ബലിയും നടക്കും. തുടര്‍ന്ന് വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ നൊവേനയും നടത്തപ്പെടും. ഇന്നേദിവസം യുവജനങ്ങളുടെ പ്രത്യേക ദിനമായി ആചരിക്കും. ചടങ്ങുകൾക്ക് സെൻറ് അൽഫോൻസാ വാർഡ് കുടുംബാംഗങ്ങളായിരിക്കും നേതൃത്വം നൽകുക.

ജൂലൈ 2 – ന് ഞായറാഴ്ച തിരുകര്‍മ്മങ്ങള്‍ രാവിലെ 7:30-നും, 11:30-നും മലയാളത്തിലും, 9:30ന് ഇടവക വികാരിയുടെ മുഖ്യകാര്‍മികത്വത്തിൽ ഇംഗ്ലീഷിലും ദിവ്യബലികൾ നടക്കും.തുടര്‍ന്ന് വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ നൊവേനയും നടത്തപ്പെടും.ഇന്നേ ദിവസം ഗ്രാൻറ് പാരെന്റ്സ് ഡേ ആയി ആചരിക്കും. എല്ലാ ഗ്രാന്റ് പാരന്റ്സിനും വേണ്ടി പ്രത്യക പ്രാത്ഥനകളും നടത്തപ്പെടും.
ചടങ്ങുകൾക്ക് സെൻറ് പോൾ വാർഡ് കുടുംബാംഗങ്ങളായിരിക്കും നേതൃത്വം നൽകുക.

ജൂലൈ 3 -ന് തിങ്കളാഴ്ചയിലെ തിരുകര്‍മ്മങ്ങള്‍ (ദുക്റാന തിരുനാൾ) വൈകിട്ട് 7:30ന് ഫാ. ബിജു നാറാണത്ത് സി.എം.ഐ യുടെ മുഖ്യ കാര്‍മികത്വത്തിലുള്ള വിശുദ്ധ ദിവ്യബലിയോടെ ആരംഭിക്കും. തുടര്‍ന്ന് വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ നൊവേനയും നടത്തപ്പെടും. ഇന്നേ ദിവസം അമ്മമാരുടെ ദിനമായി ആചരിക്കും. എല്ലാഅമ്മമാർക്കും വേണ്ടി പ്രത്യേക പ്രാര്‍ത്ഥനകള്‍ നടത്തപ്പെടും. പ്രാര്‍ത്ഥനകള്‍ക്ക് സെന്‍റ്. ആൻ്റണി വാര്‍ഡ് കുടുംബാംഗങ്ങളായിരിക്കും നേതൃത്വം കൊടുക്കുന്നത്.

ജൂലൈ 4 -ന് ചൊവാഴ്ച്ച (സ്വാതന്ത്ര്യ ദിനം) രാവിലെ 9 -ന് ഉണ്ണി ഈശോയുടെ നൊവേനയും തുടർന്ന് നടക്കുന്ന വിശുദ്ധ ദിവ്യബലിക്ക് പാറ്റേഴ്സൺ സെൻറ്. ജോർജ്‌ സിറോമലബാർ ദേവാലയ വികാരി റവ. ഫാ. തോമസ് മങ്ങാട്ട് മുഖ്യകാർമികത്വം വഹിക്കും. തുടർന്ന് അല്‍ഫോന്‍സാമ്മയുടെ മധ്യസ്ഥതയിലുള്ള നൊവേനയും നടക്കും. ഇന്നേദിവസം കുട്ടികളുടെ ദിനമായി ആചരിക്കും. അവര്‍ക്കായി പ്രത്യേക പ്രാര്‍ത്ഥനകളും നടത്തപ്പെടും. പ്രാര്‍ത്ഥനകള്‍ക്ക് സെന്‍റ്. ജോസഫ്‌ വാര്‍ഡ് കുടുംബാംഗങ്ങള്‍ നേതൃത്വം കൊടുക്കും.

ജൂലൈ 5 -ന് ബുധനാഴ്ച വൈകിട്ട് 7.30ന് റവ. ഫാ. ജോർജ് ജോസഫിന്റെ മുഖ്യകാർമികത്വത്തിൽ നടക്കുന്ന വിശുദ്ധ ദിവ്യബലിയോടെ ഇന്നത്തെ തിരുനാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കമാകും. ഇന്നേദിവസം യുവാക്കൾക്കായുള്ള പ്രത്യേക പ്രാർത്ഥനകൾ നടക്കും. വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ നൊവേന പതിവുപോലെ ഉണ്ടായിരിക്കുന്നതാണ്. പ്രാര്‍ത്ഥനകള്‍ക്ക് സെന്‍റ്. മേരീസ് വാര്‍ഡ് കുടുംബാംഗങ്ങള്‍ നേതൃത്വം നല്‍കും.

ജൂലൈ 6 -ന് വ്യാഴാഴ്ച വൈകീട്ട് 7.30ന് വിശുദ്ധ കുർബാനയുടെ ആരാധനയും, തുടർന്ന് വിശുദ്ധ ദിവ്യബലിയും, വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ നൊവേനയും നടത്തപ്പെടും. ഇന്നത്തെ ദിവ്യബലി ഡിവൈൻ മേഴ്‌സി ഹീലിംഗ് സെന്റർ ഡയറക്ടർ റവ. ഫാ. സുനിൽ ഏനെക്കാട്ടിന്റെ മുഖ്യകർമ്മികത്വത്തിൽ നടക്കും. ഇന്നേ ദിവസം രോഗശാന്തി പ്രാര്‍ത്ഥന ദിനമായി ആചരിക്കും. എല്ലാ രോഗികള്‍ക്കുവേണ്ടിയും പ്രത്യേക പ്രാര്‍ത്ഥനകളും നടത്തപ്പെടും. പ്രാര്‍ത്ഥനക്ക് സെന്‍റ്. ജൂഡ് വാര്‍ഡ് കുടുംബാംഗങ്ങള്‍ നേതൃത്വം നല്‍കും

ജൂലൈ 7 -ന് വെള്ളിയാഴ്ച വൈകിട്ട് 7.15 -ന് വിശുദ്ധ യൂദാസ്ശ്ലീഹായുടെ നൊവേനയും, തുടർന്ന് റവ.ഫാ ജോണി ചെങ്ങളം സി.എം.ഐ യുടെ മുഖ്യകർമ്മികത്വത്തിൽ ആഘോഷമായ ദിവ്യബലിയോടെ ഇന്നത്തെ തിരുനാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കമാകും. തുടര്‍ന്ന് വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ നൊവേനയും നടത്തപ്പെടും. ഇന്നേദിവസം എല്ലാ കുടുംബങ്ങൾക്കും വേണ്ടി പ്രത്യേക പ്രാർത്ഥനകൾ നടത്തും. പ്രാര്‍ത്ഥനകൾക്ക് സെൻറ് ജോർജ് വാർഡ് കുടുംബാംഗങ്ങള്‍ നേതൃത്വം നൽകും.

ജൂലൈ 8 -ന് ശനിയാഴ്ച രാവിലെ 9.00-ന് നിത്യസഹായ മാതാവിനോടുള്ള നൊവേനയും തുടർന്ന് നടക്കുന്ന വിശുദ്ധ ദിവ്യബലിക്ക് റവ.ഫാ.മീന ഓ.ഫ്.എം കപ്പൂച്ചിൻ മുഖ്യകാര്‍മ്മികത്വം വഹിക്കും. തുടര്‍ന്ന് വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ നൊവേനയും നടത്തപ്പെടും. ഇന്നേദിവസം എല്ലാ വൈദികർക്കും, സന്യസ്തർക്കും വേണ്ടി പ്രത്യേക പ്രാർത്ഥനകൾ നടത്തും. പ്രാര്‍ത്ഥനകൾക്ക് സെൻറ് തെരേസാ ഓഫ് കൽക്കട്ട വാർഡ് കുടുംബാംഗങ്ങള്‍ നേതൃത്വം നൽകും.

ജൂലൈ 9 -ന് ഞായറാഴ്ച പ്രധാന തിരുനാള്‍ ദിനത്തില്‍ ഉച്ചക്ക് മൂന്ന് മണിക്ക് രൂപ പ്രതിഷ്ഠയോടെ തിരുനാള്‍ ചടങ്ങുകള്‍ ആരംഭിക്കും. ആഘോഷമായ വിശുദ്ധ ദിവ്യബലി ചങ്ങനാശ്ശേരി ആർച്ചു ബിഷപ്പ് മാർ.ജോസഫ് പെരുന്തോട്ടത്തിന്‍റെ മുഖ്യ കാര്‍മ്മികത്വത്തില്‍ നടത്തപ്പെടും. ഇടവക വികാരി വെരി.റവ.ഫാ. ആൻ്റണി പുല്ലുകാട്ട് സേവ്യർ, റവ. ഫാ. ഫിലിപ് വടക്കേക്കര, റവ. ഫാ. പീറ്റർ അക്കനത്ത് സി.എം.ഐ, റവ. ഫാ.ജോസഫ് അലക്സ് എന്നിവർ സഹകാർമ്മികരായിരിക്കും. ദേവാലയത്തിലെ മുഖ്യ തിരുകര്‍മ്മങ്ങള്‍ക്കുശേഷം വിശുദ്ധരുടെ രൂപം വഹിച്ചുകൊണ്ടുള്ള നഗരികാണിക്കല്‍ പ്രദക്ഷിണവും തിരുശേഷിപ്പ് വണക്കവും, അടിമ സമര്‍പ്പണവും, പ്രസുദേന്ധി വാഴ്ചയും നടക്കും.

തിരുനാൾ ആഘോഷങ്ങളോടനുബന്ധിച്ചു വൈകീട്ടു 7– മണിമുതൽ വിവിധ കലാപരിപാടികൾ അരങ്ങേറും . മ്യൂസിക്കൽ ഷോ, ശിങ്കാരി മേളം, കഹൂത്, റാഫിൾ, യൂത്ത് ബാൻഡ്, ടെസ്ല മ്യൂസിക്കൽ ഷോയും തുടർന്ന് ഫയർ വർക്‌സും നടത്തപ്പെടും.

ജൂലൈ 10 -ന് തിങ്കളാഴ്ചയിലെ തിരുകര്‍മ്മങ്ങള്‍ വൈകിട്ട് 7:30ന് വിശുദ്ധബലിയും മരിച്ച ആത്മാക്കൾക്കായുള്ള പ്രത്യേക പ്രാർത്ഥകളും തുടർന്ന് കൊടിയിറക്കവും നടക്കും.

സ്നേഹവിരുന്നോടെയാണ് ഓരോ ദിവസത്തെയും തിരുനാളിനു സമാപനം കുറിക്കുന്നത്.

ഈവര്‍ഷത്തെ തിരുനാള്‍ ഏറ്റെടുത്ത് നടത്തുന്നത് മിനേഷ് ജോസഫ്, ഷീന, ജോഷ്, റയാൻ & ഡാനിയേൽ. ടോം, ലീന & ജോനാഥൻ പെരുമ്പായിൽ. ബാബു & വത്സമ്മ പെരുമ്പായിൽ. ജോസ് ജോസഫ് കണ്ടവനം & റോസലിൻ എന്നീ കുടുംബാംഗങ്ങള്‍ ആണ്.

തിരുനാളിനോടനുബന്ധിച്ച് വിവിധ ഭക്തസംഘടനകള്‍ നടത്തുന്ന സ്റ്റാളുകള്‍ പ്രവര്‍ത്തിക്കുന്നതാണെന്ന് തിരുനാളിന്റെ സംഘടാകർ അറിയിച്ചു. തിരുനാളിന്റെ വിജയത്തിനായി വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചുവരുന്നു.

തിരുനാള്‍ തിരുകര്‍മ്മങ്ങളില്‍ ഭക്തിപൂര്‍വ്വം പങ്കുകൊണ്ടും, വചനപ്രഘോഷണങ്ങള്‍ പ്രാര്‍ത്ഥനാപൂര്‍വ്വം ശ്രവിച്ചും അനുഗ്രഹങ്ങള്‍ പ്രാപിക്കാന്‍ എല്ലാവരേയും സ്‌നേഹപൂര്‍വ്വം ക്ഷണിക്കുന്നതായി വികാരി അച്ചനും ട്രസ്റ്റിമാരും അറിയിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്:

തിരുനാള്‍ കോര്‍ഡിനേറ്റേർസ്‌: സുനിൽ ജോസ് (732) 421-7578, ജെയിൻ ഓസ്റ്റിൻ (224) 678-4033, മഞ്ജു ജോസഫ് (732) 789-8347, ലിയ സുനിൽ (732) 856-4050, സുബിൻ മഞ്ചേരി (732) 589-0718, ജെറിൻ ജോയ് (732) 310-4808,അമൽ ജോസഫ് (973) 666-2675, ജോവിറ്റ ജോസ് (908) 342-3396..
സെബാസ്റ്റ്യന്‍ ആന്റണി (ട്രസ്റ്റി) 732-690-3934), ടോണി മാങ്ങന്‍ (ട്രസ്റ്റി) 347-721-8076, റോബിൻ ജോർജ് (ട്രസ്റ്റി), 848- 391-6535, ബോബി വർഗീസ് (ട്രസ്റ്റി) 201-927-2254.

വെബ്: www.stthomassyronj.org

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments