വി വേണു പുതിയ ചീഫ് സെക്രട്ടറി. ഷേഖ് ദര്‍വേഷ് സാഹിബ് സംസ്ഥാന പൊലീസ് മേധാവി. ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗമാണ് തിരുമാനമെടുത്തത്.
ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള അഡീചീഫ് സെക്രട്ടറിയാണ് വി വേണു ഇപ്പോള്‍.
ഷേഖ് ദര്‍വേസ് സാഹിബ് ഫയര്‍ ഫോഴ്സ് ഡി ജി പിയായി സേവനം അനുഷ്ഠിക്കുകയാണ് .1990 ബാച്ച് ഐ പി എസ് ഉദ്യോഗസ്ഥനായ അദ്ദേഹം നേരത്തെ ക്രമസമാധാന ചുമതലയുള്ള എഡിജിപിയായിരുന്നു.
പ്രളയ ശേഷമുള്ള കേരളാ പുനര്‍നിര്‍മാണത്തിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥനായിരുന്നു വി വേണു. അദ്ദേഹത്തിന്റെ ഭാര്യ ശാരദാ മുരളീധരന് അഡീ. ചീഫ് സെക്രട്ടറി റാങ്കിലുള്ള ഐ എ എസ് ഉദ്യോഗസ്ഥയാണ്.