Thursday, December 19, 2024

HomeCinemaഅനുശോചന കുറിപ്പ് വ്യാജ വാര്‍ത്തകണ്ട്; മാപ്പ് ചോദിക്കുന്നതായി അജു വര്‍ഗീസ്

അനുശോചന കുറിപ്പ് വ്യാജ വാര്‍ത്തകണ്ട്; മാപ്പ് ചോദിക്കുന്നതായി അജു വര്‍ഗീസ്

spot_img
spot_img

സിനിമാ- സീരിയല്‍ താരം ടി.എസ്. രാജുവിനെക്കുറിച്ചുള്ള വ്യാജ വാര്‍ത്ത പങ്കുവച്ചതില്‍ മാപ്പ് പറഞ്ഞ് അജു വര്‍ഗീസ്. തീര്‍ത്തും തെറ്റായൊരു വാര്‍ത്ത പങ്കുവച്ചതില്‍ ടി.എസ്. രാജു സാറിനോടും അദ്ദേഹത്തിന്റെ കുടുംബത്തോടും വ്യക്തിപരമായി മാപ്പ് പറയുന്നുവെന്ന് അജു സമൂഹമാധ്യമത്തില്‍ കുറിച്ചു. സമൂഹമാധ്യമങ്ങളിലെ ഒരു വാര്‍ത്ത കണ്ട് വിശ്വസിച്ചതാണ് തനിക്കു പറ്റിയ അബദ്ധമെന്നും അജു പറഞ്ഞു.

ഇന്നു രാവിലെ മുതലാണ് ടി.എസ്. രാജു അന്തരിച്ചുവെന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ വാര്‍ത്ത വ്യാപകമായി പ്രചരിച്ചത്. അജു വര്‍ഗീസ് ഉള്‍പ്പടെയുള്ള താരങ്ങള്‍ അനുശോചനക്കുറിപ്പ് പങ്കുവയ്ക്കുകയും ചെയ്തു.

ടി.എസ്. രാജുവിനെ നേരില്‍ വിളിച്ച് തനിക്ക് പറ്റിയ തെറ്റില്‍ അജു വര്‍ഗീസ് ഖേദം പ്രകടിപ്പിച്ചു. ”എനിക്ക് താങ്കളെ വളരെ ഇഷ്ടമാണ്, ജോക്കറിലെ താങ്കളുടെ സംഭാഷണങ്ങള്‍ വ്യക്തിപരമായി ഞാന്‍ ജീവിതത്തില്‍ ഉപയോഗിക്കുന്നതാണ്. വേദനിച്ചപ്പോള്‍ പെട്ടന്ന് എഴുതി ഇട്ടതാണ്. അത് ഇങ്ങനെ ആയി തീരുമെന്ന് വിചാരിച്ചില്ല. സാറിന് ഒന്നും സംഭവിക്കാത്തതില്‍ ഏറെ സന്തോഷമുണ്ട്. വലിയ അബദ്ധമാണ് ഞാന്‍ കാണിച്ചത്. എന്നാല്‍ കൂടി ഒരുപാട് മാപ്പ്. സാറിനെക്കുറിച്ച് വിശദമായൊരു അനുശോചനക്കുറിപ്പ് ഫെയ്‌സ്ബുക്കില്‍ കണ്ടതുകൊണ്ടാണ് വിശ്വസിച്ചുപോയത്.

വ്യാജ വാര്‍ത്ത വന്നതില്‍ യാതൊരു വിഷമവുമില്ലെന്ന് ടി.എസ് രാജു പ്രതികരിച്ചു. ”എല്ലാവരും സത്യാവസ്ഥ അറിയാന്‍ എന്റെ വീട്ടിലെത്തി ബുദ്ധിമുട്ടിയതില്‍ മാത്രമേ വിഷമമുള്ളൂ. എനിക്ക് ഈ മേഖലയില്‍ ശത്രുക്കളില്ല. അജുവിന്റെ പോസ്റ്റ് ആണ് പലരും എനിക്ക് അയച്ചുതന്നത്. ഞാന്‍ അജുവിനെ നേരിട്ട് കണ്ടിട്ടില്ല. എനിക്ക് താങ്കളോട് യാതൊരു വിരോധവുമില്ല. അതെക്കുറിച്ച് ഓര്‍ത്ത് വിഷമിക്കേണ്ട. വിളിച്ച് സംസാരിച്ചതില്‍ ഒരുപാട് സന്തോഷം.” ടി.എസ് രാജു പറഞ്ഞു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments