കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ ഹെലികോപ്ടര്‍ അടിയന്തരമായി നിലത്തിറക്കി. ജയ്‌പ്പൂരിലെ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോദന ചെയ്‌ത് മടങ്ങുന്നതിനിടെ മോശം കാലാവസ്ഥയെ തുടര്‍ന്ന് സിലിഗുരിക്ക് സമീപമുള്ള സെവോക്ക് എയര്‍ബേസില്‍ കോപ്‌ടര്‍ ഇറക്കുകയായിരുന്നു.
ലാഡിങ്ങിനിടെ മുഖ്യമന്ത്രിയുടെ അരയ്ക്കും കാലിനും പരിക്കേറ്റെന്നും അധികൃതര്‍ വ്യക്തമാക്കി. പരിക്കിനെ തുടര്‍ന്ന് മുഖ്യമന്ത്രിയെ എസ്‌എസ്കെഎം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കനത്ത മഴയില്‍ കോപ്‌ടര്‍ കുലുങ്ങാൻ തുടങ്ങിയതോടെയാണ് പൈലറ്റ് അടിയന്തര ലാൻഡിങ്ങിന് തീരുമാനിച്ചത്.
പ്രാഥമിക ചികിത്സക്ക് ശേഷം ബാഗ്‌ദോഗ്ര വിമാനത്താവളത്തിലേക്ക് റോഡ് മാര്‍ഗവും പിന്നീട് അവിടെ നിന്നും മുഖ്യമന്ത്രി കൊല്‍ക്കത്തയിലേക്ക് വിമാനത്തില്‍ മടങ്ങി.