Wednesday, February 5, 2025

HomeCrimeയുവതി ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍; നിരന്തര പീഡനമെന്ന ശബ്ദരേഖ പുറത്ത്

യുവതി ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍; നിരന്തര പീഡനമെന്ന ശബ്ദരേഖ പുറത്ത്

spot_img
spot_img

കണ്ണൂര്‍: യുവതി ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍. പയ്യന്നൂര്‍ കോറോം സ്വദേശി സുനീഷ (26) യെയാണ് ഭര്‍ത്താവിന്റെ വീട്ടില്‍ ഞായറാഴ്ച വൈകിട്ട് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഭര്‍തൃവീട്ടില്‍ നിരന്തരം പീഡനം ഏല്‍ക്കേണ്ടിവന്നതായി സുനീഷ പറയുന്ന ശബ്ദരേഖ പുറത്തുവന്നു. തന്നെ കൂട്ടികൊണ്ടു പോയില്ലെങ്കില്‍ ജീവനോടെ ഉണ്ടാകില്ലെന്ന് യുവതി സഹോദരനോട് പറയുന്നതും ശബ്ദരേഖയില്‍ ഉണ്ട്.

ഗാര്‍ഹികപീഡനം സംബന്ധിച്ച് സുനീഷ ഒരാഴ്ച മുന്‍പ് പയ്യന്നൂര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ പൊലീസ് കേസെടുത്തില്ല.

കേസെടുക്കാതെ പയ്യന്നൂര്‍ പൊലീസ് ഇരു കുടുംബക്കാരെയും വിളിച്ച് ഒത്തുതീര്‍പ്പാക്കി വിടുകയായിരുന്നു. ഒന്നരവര്‍ഷം മുന്‍പായിരുന്നു സുനീഷയുടേയും വിജീഷിന്റേയും വിവാഹം. പ്രണയിച്ചാണ് ഇരുവരും വിവാഹിതരായത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments